ബൗൾ ചെയ്യാൻ വന്നശേഷം ഒന്നല്ല രണ്ട് തവണ പറ്റിച്ചു; സ്ലിപ്പിൽ നിന്ന് വാഷിംഗ്ടൺ സുന്ദറിനെ 'അടിക്കാനോടി' രോഹിത്
പന്തെറിയാനെത്തിയ സുന്ദര്‍ ആദ്യ തവണ കാല്‍ സ്ലിപ്പായി പന്തെറിയാതെ മടങ്ങിയപ്പോള്‍ സ്ലിപ്പില്‍ നിന്ന് രോഹിത് ഇവനെന്താണ് കാണിക്കുന്നത് എന്നര്‍ത്ഥത്തില്‍ സംസാരിക്കുന്നത് കാണാമായിരുന്നു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 റണ്‍സ് ജയവുമായി ശ്രീലങ്ക പരമ്പരയില്‍ 1-0ന്‍റെ ലീഡെടുത്തപ്പോള്‍ ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത് വാഷിംഗ്ടണ്‍ സുന്ദറായിരുന്നു. 10 ഓറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സുന്ദറാണ് ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയത്. ആദ്യ മത്സരത്തില്‍ ഡിആര്‍എസിനായി രോഹിത്തിനെ നോക്കിയ സുന്ദറെ സ്ലിപ്പില്‍ നിന്ന രോഹിത് കളിയാക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായതെങ്കില്‍ ഇന്നലെ സ്ലിപ്പില്‍ നിന്ന് രോഹിത് സുന്ദറിനെ തല്ലാനായി ഓടിയതായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്.
പന്തെറിയാനെത്തിയ സുന്ദര്‍ ആദ്യ തവണ കാല്‍ സ്ലിപ്പായി പന്തെറിയാതെ മടങ്ങിയപ്പോള്‍ സ്ലിപ്പില്‍ നിന്ന് രോഹിത് ഇവനെന്താണ് കാണിക്കുന്നത് എന്നര്‍ത്ഥത്തില്‍ സംസാരിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ അടുത്ത പന്തെറിയാനെത്തിയപ്പോഴും സുന്ദറിന് അടിതെറ്റി. ഇതോടോ സ്ലിപ്പില്‍ നിന്ന് രോഹിത് സുന്ദറിനെ തല്ലാനായി ഓടിയതാണ് ആരാധകരില്‍ ചിരി പടര്‍ത്തിയത്.
Just @ImRo45 being his hilarious self on the field 😆
— Sony Sports Network (@SonySportsNetwk) August 4, 2024
Watch the action from #SLvIND LIVE now on Sony Sports Ten 1, Sony Sports Ten 3, Sony Sports Ten 4 & Sony Sports Ten 5 📺#SonySportsNetwork #SLvIND #TeamIndia #RohitSharma pic.twitter.com/5OXrxYrWCu
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 44 പന്തില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 35 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സടിച്ചശേഷമായിരുന്നു 101 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യ 208 റണ്‍സിന് ഓള്‍ ഔട്ടായത്. 44 റണ്‍സെടുത്ത അക്സര്‍ പട്ടേല്‍ പൊരുതി നോക്കിയെങ്കിലും വിരാട് കോലി(14), ശിവം ദുബെ(0), ശ്രേയസ് അയ്യര്‍(7), കെ എല്‍ രാഹുല്‍(0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ ഇന്ത്യ തോല്‍വി വഴങ്ങി. പരമ്പരയില ആദ്യ മത്സരം ടൈ ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക