അതിവേഗത്തില്‍ വന്ന പന്ത് ഔട്ട്‌-സ്വിങ് ചെയ്‌ത് സ്റ്റംപില്‍ കൊണ്ടത് അള്‍ട്രാ എഡ്‌ജില്‍ തെളിഞ്ഞു

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ്-ശ്രീലങ്ക ആദ്യ ഏകദിനത്തില്‍ കൗതുകമായി ഒരു പന്ത്. ന്യൂസിലന്‍ഡ് ബാറ്റര്‍ ഫിന്‍ അലന്‍ ബാറ്റ് ചെയ്യവേ ലങ്കന്‍ പേസര്‍ കാസുന്‍ രജിതയുടെ ബോള്‍ ഓഫ്‌ സ്റ്റംപില്‍ കൊണ്ടെങ്കിലും ബെയ്‌ല്‍സ് വീഴാതിരിക്കുകയായിരുന്നു. അതിവേഗത്തില്‍ വന്ന പന്ത് ഔട്ട്‌-സ്വിങ് ചെയ്താണ് സ്റ്റംപില്‍ കൊണ്ടത്. ഇക്കാര്യം അള്‍ട്രാ എഡ്‌ജില്‍ തെളിയുകയും ചെയ്‌തു. 

മത്സരത്തില്‍ ന്യൂസിലന്‍ഡ് 198 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി. ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ 49.3 ഓവറില്‍ 274 റണ്‍സില്‍ പുറത്തായപ്പോള്‍ ശ്രീലങ്ക 19.5 ഓവറില്‍ 76 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി ഫിന്‍ അലനും(51), രചിന്‍ രവീന്ദ്രയും(49), ഡാരില്‍ മിച്ചലും(47), ഗ്ലെന്‍ ഫിലിപ്‌സും(39) തിളങ്ങി. ക്യാപ്റ്റന്‍ ടോം ലാഥം 5 റണ്‍സില്‍ പുറത്തായപ്പോള്‍ വില്‍ യങ് 26ല്‍ മടങ്ങി. ലങ്കയ്‌ക്കായി ചാമിക കരുണരത്‌നെ നാലും ലഹിരു കുമാരയും കാസുന്‍ രജിതയും രണ്ട് വീതവും ദില്‍ഷന്‍ മധുഷനകയും ദാസുന്‍ ശനകയും ഓരോ വിക്കറ്റും നേടി. 

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ ഹെന്‍‌റി ഷിപ്ലി ഏഴ് ഓവറില്‍ 31 റണ്‍സിന് അഞ്ചും ഡാരില്‍ മിച്ചല്‍ 12ന് രണ്ടും ബ്ലെയര്‍ ടിക്‌നെര്‍ 20ന് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ലങ്ക 19.5 ഓവറില്‍ 76 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഏഞ്ചലോ മാത്യൂസ്(18), ചാമിക കരുണരത്‌നെ(11), ലഹിരു കുമാര(10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ ദാസുന്‍ ശകന ഗോള്‍ഡന്‍ ഡക്കായി. ശ്രീലങ്കയുടെ എട്ട് ബാറ്റര്‍മാരുടെ സ്കോറുകള്‍ ഒറ്റയക്കമായിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇതിന് ശേഷം മൂന്ന് ട്വന്‍റി 20കളും നടക്കും. 

സാഹോദര്യം, സൗഹൃദം; റിഷഭ് പന്തിനെ സന്ദര്‍ശിച്ച് ആശംസകളുമായി ശ്രീശാന്തും കൂട്ടരും, ശ്രദ്ധ നേടി ചിത്രം