ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തത് എന്ന് പറയാവുന്ന ഒരുപാട് സംഭവങ്ങള്‍ ഉദാഹരണങ്ങളായുണ്ട്. ഐപിഎല്ലില്‍ ആര്‍. അശ്വിന്‍ മങ്കാദിങ്ങിലൂടെ ജോസ് ബട്‌ലറെ പുറത്താക്കിയപ്പോള്‍ ഇത്തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു.
ലണ്ടന്‍: ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തത് എന്ന് പറയാവുന്ന ഒരുപാട് സംഭവങ്ങള്‍ ഉദാഹരണങ്ങളായുണ്ട്. ഐപിഎല്ലില്‍ ആര്‍. അശ്വിന്‍ മങ്കാദിങ്ങിലൂടെ ജോസ് ബട്‌ലറെ പുറത്താക്കിയപ്പോള്‍ ഇത്തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു സംഭവം അരങ്ങേറി. പാക്കിസ്ഥാന്‍ പേസര്‍ ഹാസന്‍ അലിയാണ് ഇത്തവണ പ്രതിസ്ഥാനത്ത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് കെന്റിനെതിരെ നടന്ന പരിശീലന മത്സരത്തിലാണ് സംഭവം. ഹാസന്‍ അലി പന്തെറിയുമ്പോള്‍ കെന്റ് താരം അലക്‌സ് ബ്ലേക്കായിരുന്നു ക്രീസില്‍. ഹാസന്‍ അലിക്കെതിരെ ഷോട്ട് കളിക്കുന്നതിനിടെ എഡ്ജായി ബൗളറുടെ തന്നെ കൈകളിലേക്ക്. അനായാസ ക്യാച്ച് കൈയിലൊതുക്കാനുള്ള അലിയുടെ ശ്രമം പരാജയപ്പെട്ടു.
പന്ത് നിലത്ത് വീണെങ്കിലും ഹാസന്‍ അലി വിക്കറ്റ് ആഘോഷിച്ചു. ബ്ലേക്ക് പവലിയനിലേക്ക് നടന്നു. ക്യാച്ച് വിട്ടുകളഞ്ഞതാണെന്ന ബോധ്യപ്പെട്ട സഹതാരം ഒല്ലി റോബിന്‍സണ്‍ ഇക്കാര്യം അംപയറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ബ്ലേക്ക് പിന്നീട് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. വീഡിയോ കാണാം...
