Asianet News MalayalamAsianet News Malayalam

പന്തെറിയാനായില്ല, വാഷിംഗ്ടണ്‍ സുന്ദറിനെ 'ഇടിക്കാന്‍' ഓടിയടുത്ത് രോഹിത് ശര്‍മ; രസകരമായ വീഡിയോ കാണാം

സുന്ദര്‍ പന്തെറിയന്‍ റണ്ണപ്പ് എടുത്ത് ഒരിക്കല്‍ പിന്മാറി. രണ്ടാമതും സുന്ദര്‍ ഇതാവര്‍ത്തിച്ചു.

watch hilarious video rohit sharma makes fun with washington sundar
Author
First Published Aug 4, 2024, 7:18 PM IST | Last Updated Aug 4, 2024, 7:18 PM IST

കൊളംബൊ: ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ 241 റണ്‍സ് വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ (40), കമിന്ദു മെന്‍ഡിസ് (40), ദുനിത് വെല്ലാലഗെ (39) എന്നിവരുടെ ഇന്നിംഗ്‌സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു.

ഇപ്പോള്‍ സുന്ദറുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വീഡിയോയിലെ താരമാണ്. സുന്ദര്‍ പന്തെറിയന്‍ റണ്ണപ്പ് എടുത്ത് ഒരിക്കല്‍ പിന്മാറി. രണ്ടാമതും സുന്ദര്‍ ഇതാവര്‍ത്തിച്ചു. അതേസമയം, സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു രോഹിത്ത് രസകരമായിട്ടാണ്് സുന്ദറിനോട് പ്രതികരിച്ചത്. തമാശയോടെ സുന്ദറിന് അടുക്കലേക്ക് ഇടിക്കാന്‍ ഓടിവരികയായിരുന്നു രോഹിത്. രസകരമായ വീഡിയോ കാണാം...

മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്താണ് ഇന്ത്യ തുടങ്ങിയത്. പതും നിസ്സങ്കയെ (0) മുഹമ്മദ് സിറാജ്, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ - കുശാന്‍ മെന്‍ഡിസ് (30) സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അവിഷ്‌കെ പുറത്താക്കി സുന്ദര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ കുശാലിനെയും സുന്ദര്‍ മടക്കി. ഇതോടെ മൂന്നിന് 79 എന്ന നിലയിലായി ലങ്ക. സധീര സമരവിക്രമ (14), ചരിത് അസലങ്ക (25), ജനിത് ലിയാങ്കെ (12) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചല്ല. പിന്നീട് വെല്ലാലഗെ - കമിന്ദു സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. 47-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പിന്നീടെത്തിയ അഖില ധനഞ്ജയ (15) നിര്‍ണായക റണ്‍സ് കൂട്ടിചേര്‍ത്തു. ജെഫ്രി വാന്‍ഡര്‍സേ (1) പുറത്താവാതെ നിന്നു. 

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. അതേസമയം, രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇന്നിറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ വാനിന്ദു ഹസരങ്കക്ക് പകരം കാമിന്ദു മെന്‍ഡിസും ഷിറാസിന് പകരം ജെഫ്രി വാന്‍ഡെര്‍സെയും ലങ്കയുടെ അന്തിമ ഇലവനിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios