തന്‍റെ രണ്ടാം വരവില്‍ ആദ്യം അലക്സ് ക്യാരിയെ ആണ് ബുമ്ര മടക്കിയത്. ബുമ്രയുടെ സ്ലോ ബോളില്‍ ക്യാരി കവറില്‍ വിരാട് കോലിക്ക് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നീടായിരുന്നു മാക്സ്‌വെല്ലിനെ നിസഹായാനാക്കിയ മരണയോര്‍ക്കര്‍.

രാജ്കോട്ട്: പരിക്കുമൂലം ഒരു വര്‍ഷത്തോളം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നെങ്കിലും തന്‍റെ മരണയോര്‍ക്കറുകള്‍ ഇപ്പോഴും സ്റ്റോക്കുണ്ടെന്ന് തെളിയിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. രാജ്കോട്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തുടക്കത്തില്‍ മിച്ചല്‍ മാര്‍ഷിന്‍റെയും ഡേവിഡ് വാര്‍ണറുടെയും തകര്‍പ്പനടികള്‍ക്ക് മുന്നില്‍ പകച്ച ബുമ്ര അഞ്ചോവറില്‍ 51 റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ തന്‍റെ രണ്ടാം വരവില്‍ അവസാന അഞ്ചോവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയ ബുമ്ര മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഓസീസ് കുതിപ്പ് തടഞ്ഞത്.

തന്‍റെ രണ്ടാം വരവില്‍ ആദ്യം അലക്സ് ക്യാരിയെ ആണ് ബുമ്ര മടക്കിയത്. ബുമ്രയുടെ സ്ലോ ബോളില്‍ ക്യാരി കവറില്‍ വിരാട് കോലിക്ക് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നീടായിരുന്നു മാക്സ്‌വെല്ലിനെ നിസഹായാനാക്കിയ മരണയോര്‍ക്കര്‍. സ്ലോ ബോള്‍ പ്രതീക്ഷിച്ചു നിന്ന മാക്സ്‌വെല്ലിന്‍റെ പ്രതീക്ഷ തെറ്റിച്ചായിരുന്നു ബുമ്രയുടെ അപ്രതീക്ഷിത യോര്‍ക്കര്‍. ഒന്നും ചെയ്യാനില്ലാതിരുന്ന മാക്സ്‌വെല്‍ വെറുതെ ബാറ്റ് വെച്ചെങ്കിലും അതിന് മുമ്പ് ഓഫ് സ്റ്റംപിളക്കി പന്ത് പറന്നു.

പരമ്പര തൂത്തുവാരുക എളുപ്പമല്ല, മൂന്നാം ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഓസീസിനെ 350 കടത്തിയ മാര്‍നസ് ലാബഷെയ്നിനെ കൂടി മടക്കിയ ബുമ്ര 10 ഓവറില്‍ 81 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ആദ്യ അഞ്ചോവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത ബുമ്രയും അതിശക്തമായ തിരിച്ചുവരവായിരുന്നു അവസാന ഓവറുകളില്‍ കണ്ടത്. സ്ലോ ബോളുകള്‍ കൊണ്ട് ഓസീസ് ബാറ്റര്‍മാരെ കബളിപ്പിച്ച ബുമ്ര സ്ലോ ബോളിലാണ് ലാബുഷെയ്നിനെ വീഴ്ത്തിയത്.

Scroll to load tweet…

രാജോക്ട്ടില്‍ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് മുന്നില്‍ ഓസീസ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് മിച്ചല്‍മാര്‍ഷ്(96), സ്റ്റീവ് സ്മിത്ത്(74), ‍ഡേവിഡ് വാര്‍ണര്‍(56), മാര്‍നസ് ലാബുഷെയ്ന്‍(72) എന്നിവരുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക