ജോര്‍ജ്ടൗണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അത്ര രസത്തിലല്ലെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്ന സമയമാണിത്. ഇക്കാര്യത്തെ കുറിച്ച് കോലിയോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കഥകകള്‍ മെനയരുതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ടീം പരിശീലകന്‍ രവി ശാസ്ത്രിയും ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് രോഹിത്തും രവീന്ദ്ര ജഡേജയും കോലിയും ഉള്‍പ്പെട്ട ഒരു വീഡിയോയാണ്.

ഈ വീഡിയോ ആരാധകരുടെ തെറ്റിദ്ധാരണയും മാറ്റിയേക്കാം. ജഡേജ ഇന്ത്യന്‍ ടീമിലെ ഒരു അനുകരിച്ച് കാണിക്കുമ്പോള്‍ രോഹിത്ത് അതിന് ഉത്തരം നല്‍കണം. ഇതായിരുന്നു ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ ഇരുവരും ചെയ്തുകൊണ്ടിരുന്നത്. ആദ്യത്തെ കാര്‍ഡില്‍ ജസ്പ്രീത് ബൂമ്രയുടെ പേരാണ് ഉണ്ടായിരുന്നത്. അതിന് രോഹിത് അനായാസം ഉത്തരം നല്‍കി. 

പിന്നീട് ലഭിച്ചത് കോലിയുടെ പേരാണ്. ജഡേജ അനുകരിച്ച് കാണിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ രോഹിത്തിന് മനസിലായില്ല. എന്നാല്‍ അടുത്ത ശ്രമത്തില്‍ രോഹിത് ഉത്തരം നല്‍കി. ഇതെല്ലാം കോലി കണ്ടുകൊണ്ട് തൊട്ടപ്പുറത്തുണ്ടായിരുന്നു. രോഹിത്ത് ഉത്തരം നല്‍കിയപ്പോള്‍ ജഡേജയ്ക്ക് ചിരി നിര്‍ത്താനായില്ല. പിന്നാലെ രോഹിത്തും. അപ്പുറത്തുണ്ടായിരുന്ന കോലിയും തമാശയങ്കില്‍ പങ്കു ചേര്‍ന്നു. രസകരമായ വീഡിയോ കാണാം.