സാധാരണ ഇടം കൈയന്‍ സ്പിന്നര്‍മാരുടെ പന്തുകള്‍ ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്താല്‍ പുറത്തേക്കാണ് പോകുക. എന്നാല്‍ പന്തിനെ അകത്തേക്കും പുറത്തേക്കും ഒരുപോലെ തിരിക്കാന്‍ കഴിവുള്ള ചൈനാമന്‍ സ്പിന്നറാണ് കുല്‍ദീപ്. ഇത് തിരിച്ചറിയാതെ മുന്നോട്ട് ആഞ്ച് പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച മാര്‍ക്രം ക്ലീന്‍ ബൗള്‍ഡായി. ഇതാദ്യമായല്ല കുല്‍ദീപ് ഇതേരീരിയില്‍ ബാറ്ററെ കബളിപ്പിച്ച് വീഴ്ത്തുന്നത്.

ലഖ്നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സടിച്ചപ്പോള്‍ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞത് രണ്ടേ രണ്ട് ഇന്ത്യന്‍ ബൗളര്‍മാരായിരുന്നു. കുല്‍ദീപ് യാദവും ഷര്‍ദ്ദുല്‍ ഠാക്കൂറും. കുല്‍ദീപ് എട്ടോവറില്‍ 39 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ഷര്‍ദ്ദുല്‍ എട്ടോവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

മികച്ച ഫോമിലുള്ള ഏയ്ഡന്‍ മാര്‍ക്രം ആണ് കുല്‍ദീപിന്‍റെ മാജിക്കല്‍ സ്പിന്‍ ബോളിന് മുന്നില്‍ മുട്ടുകുത്തിയത്. അഞ്ച് പന്ത് നേരിട്ട മാര്‍ക്രം അക്കൗണ്ട് തുറക്കാതെ മടങ്ങി. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത കുല്‍ദീപിന്‍റെ പന്ത് അകത്തേക്ക് തിരിഞ്ഞ് മാര്‍ക്രത്തിന്‍റെ സ്റ്റംപിളക്കുകയായിരുന്നു.

Scroll to load tweet…

ക്ലാസന്‍- മില്ലര്‍ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

സാധാരണ ഇടം കൈയന്‍ സ്പിന്നര്‍മാരുടെ പന്തുകള്‍ ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്താല്‍ പുറത്തേക്കാണ് പോകുക. എന്നാല്‍ പന്തിനെ അകത്തേക്കും പുറത്തേക്കും ഒരുപോലെ തിരിക്കാന്‍ കഴിവുള്ള ചൈനാമന്‍ സ്പിന്നറാണ് കുല്‍ദീപ്. ഇത് തിരിച്ചറിയാതെ മുന്നോട്ട് ആഞ്ച് പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച മാര്‍ക്രം ക്ലീന്‍ ബൗള്‍ഡായി. ഇതാദ്യമായല്ല കുല്‍ദീപ് ഇതേരീരിയില്‍ ബാറ്ററെ കബളിപ്പിച്ച് വീഴ്ത്തുന്നത്.

YouTube video player

2019ലെ ഏകദിന ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യാ-പാക് പോരാട്ടത്തിലും സമാനമായൊരു പന്തിലൂടെ കുല്‍ദീപ് പാക് താരം ബാബര്‍ അസമിനെ ബൗള്‍ഡാക്കിയിരുന്നു. 57 പന്തില്‍ 47 റണ്ണെടുത്ത് പാക് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനിടെയാണ് ബാബറിനെ കുല്‍ദീപ് തന്‍റെ ക്ലാസിക് സ്പിന്നിലൂടെ മടക്കിയത്. മഴ പലതവണ തടസപ്പെടുത്തിയ ആ മത്സരം ഇന്ത്യ 89 റണ്‍സിന് ജയിച്ചിരുന്നു.

2019 ഏകദിന ലോകകപ്പിന് പിന്നാലെ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കുല്‍ദീപ് യാദവിന് ഈ മാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായിരുന്നില്ല. ഏകദിന ടീമില്‍ ഇടം നേടിയ കുല്‍ദീപ് വീണ്ടും പഴയ ഫോമിലെത്താനുള്ള പരിശ്രമത്തിലാണിപ്പോള്‍.