പിന്നീട് തിരിച്ച് ബാറ്റിംഗ് സ്റ്റാന്‍സ് എടുക്കാതെ ലാബുഷെയ്ന്‍ നിന്നപ്പോള്‍ അശ്വിന്‍ പിന്നില്‍ കൈയും കെട്ടി നിന്നു. സമയം പാഴാക്കാനുള്ള ലാബുഷെയ്നിന്‍റെ തന്ത്രം മനസിലാക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസീസ് താരത്തിന് അടുത്തെത്തി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഇന്‍ഡോര്‍: ബാറ്റിംഗ് ക്രീസില്‍ ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബഷെയ്നും ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ആരാധകര്‍ക്ക് എന്നും ഹരമാണ്. ചെസ് കളിക്കുന്നതുപോലെ ബുദ്ധിപരമായി വേണം അശ്വിന്‍റെ പന്തുകള്‍ നേരിടാനെന്ന് ലാബുഷെയ്ന്‍ മുമ്പ് പറയുകയും ചെയ്തിരുന്നു.

ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനവും അശ്വിനും ലാബുഷെയ്നും തമ്മിലുള്ള തന്ത്രപരമായ ഏറ്റുമുട്ടല്‍ കാണികള്‍ കണ്ടു. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സിലെ ഒമ്പതാം ഓവറില്‍ അശ്വിനെ നേരിടാനൊരുങ്ങി നിന്ന ലാബുഷെയ്ന്‍ പെട്ടെന്ന് പിന്‍വാങ്ങി. പിന്നീട് ക്രീസില്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നടന്നു. അതിനുശേഷം വീണ്ടും ബാറ്റിംഗ് സ്റ്റാന്‍സ് എടുത്തെങ്കിലും അശ്വിന്‍ പന്തെറിയാനായി റണ്ണപ്പ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ലാബുഷെയ്ന്‍ വീണ്ടും ക്രീസില്‍ നിന്ന് മാറി.

ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ്: ഓസട്രേലിയ ഫൈനലില്‍; അഹമ്മദാബാദില്‍ ഇന്ത്യക്ക് ജിവന്‍മരണപ്പോരാട്ടം

പിന്നീട് തിരിച്ച് ബാറ്റിംഗ് സ്റ്റാന്‍സ് എടുക്കാതെ ലാബുഷെയ്ന്‍ നിന്നപ്പോള്‍ അശ്വിന്‍ പിന്നില്‍ കൈയും കെട്ടി നിന്നു. സമയം പാഴാക്കാനുള്ള ലാബുഷെയ്നിന്‍റെ തന്ത്രം മനസിലാക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസീസ് താരത്തിന് അടുത്തെത്തി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ബാറ്റിംഗ് സ്റ്റാന്‍സ് എടുക്കാതിരുന്നതോടെ അമ്പയര്‍ ജോ വില്‍സണും ഇടപെട്ടു. ലാബുഷെയ്നിന് അടുത്തെത്തി എന്താണ് പ്രശ്നമെന്ന് ചോദിച്ചു. തുടര്‍ന്നാണ് ലാബുഷെയ്ന്‍ ബാറ്റിംഗിന് തയാറായത്.

Scroll to load tweet…

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചു കയറിയത്. മൂന്നാം ദിനം വിജയലക്ഷ്യമായി 75 റണ്‍സ് ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 49 റണ്‍സോടെ ട്രാവിസ് ഹെഡും 28 റണ്‍സുമായി ലാബുഷെയ്നും പുറത്താകാതെ നിന്നു. ഓസീസ് നിരയില്‍ വീണ ഒരേയൊരു വിക്കറ്റ് അശ്വിനാണ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നുു. മാര്‍ച്ച് ഒമ്പത് മുതല്‍ അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.