നേരത്തെ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഫൈനലിലെത്താതെ പുറത്തായിരുന്നു. ഓസ്ട്രേലിയ ഫൈനലിലെത്തിയതോടെ ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ ബെര്‍ത്തിനായി ഏറ്റുമുട്ടുക.

ദുബായ്: ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയ ഫൈനലിലെത്തി. നാലു മത്സര പരമ്പരയില്‍ ഒരെണ്ണമെങ്കിലും ജയിച്ചാല്‍ ഓസ്ട്രേലിയക്ക് ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. ഇന്‍ഡോര്‍ ടെസ്റ്റിലെ ജയത്തോടെ ഓസ്ട്രേലിയ ഫൈനലിലെത്തിയപ്പോള്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പാക്കാന്‍ ഒമ്പത് മുതല്‍ അഹമ്മദാബാദില്‍ നടക്കുന്ന അവസാന ടെസ്റ്റ് വരെ കാത്തിരിക്കണം. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവിലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

നേരത്തെ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഫൈനലിലെത്താതെ പുറത്തായിരുന്നു. ഓസ്ട്രേലിയ ഫൈനലിലെത്തിയതോടെ ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ ബെര്‍ത്തിനായി ഏറ്റുമുട്ടുക.

Scroll to load tweet…

ഇന്ത്യ

ഇന്ത്യ: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലം നോക്കാതെ ഫൈനല്‍ ഉറപ്പിക്കാം. പരമ്പര 3-1ന് ജയിച്ചാലും ഇന്ത്യക്ക് ഫൈനലിലെത്താമെന്ന് ചുരുക്കം. എന്നാല്‍ ഇന്‍ഡോര്‍ ടെസ്റ്റിന് പിന്നാലെ അഹമ്മദാബാദിലും തോറ്റ് പരമ്പര 2-2 സമനിലയായാലും ഇന്ത്യക്ക് ഫൈനല്‍ സാധ്യത അവശേഷിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര ശ്രീലങ്ക 2-0ന് പരമ്പര ജയിക്കാതിരുന്നാല്‍ മതി. എന്നാല്‍ ന്യസിലന്‍ഡിനെ ശ്രീലങ്ക 2-0ന് തോല്‍പ്പിക്കുകയും അവശേഷിക്കുന്ന ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ വിജയശതമാനത്തില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നിലെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് പിന്നാലെ ശ്രീലങ്ക ഫൈനലിലെത്തും.

ഇന്‍ഡോറിലെ കുഴികള്‍ ഇന്ത്യയെ ചതിച്ചു; മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

ശ്രീലങ്ക: 64 പോയന്‍റും 53.33 വിജയശതമാനവുമുള്ള ശ്രീലങ്കക്ക് കൂടുതല്‍ കൂട്ടാനും കുറക്കാനുമൊന്നുമില്ല. മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിര നടക്കുന്ന പരമ്പരയില്‍ 2-0ന് ജയിച്ചാല്‍ മാത്രമെ അവര്‍ക്ക് ഫൈനല്‍ സാധ്യതയുള്ളു. എന്നാല്‍ അതു മാത്രം പോര അവര്‍ക്ക് ഫൈനല്‍ ഉറപ്പിക്കാന്‍. ഓസ്ട്രേലിയക്കെതിരായ അവശേഷിക്കുന്ന ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും വേണം.