എന്തായാലും നടുക്കടലില്‍ പോലും ക്രിക്കറ്റ് ആവേശം കൈവിടാതിരിക്കുന്ന ഇവര്‍ക്ക് കൈയടിക്കുകയാണ് ഇപ്പോള്‍ ആരാധകരും.

മുംബൈ: രാജ്യത്തെങ്ങും ക്രിക്കറ്റ് ആരാധകര്‍ ഐപിഎല്‍ ആവേശത്തില്‍ മുങ്ങിത്താഴുമ്പോള്‍ നടുക്കടലില്‍ കപ്പലിന്‍റെ മുകള്‍ തട്ടില്‍ ക്രിക്കറ്റ് കളിക്കുകയാണ് വേറെ ചിലര്‍. കപ്പലിന് മുകളില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ പന്ത് കടലില്‍ പോയാല്‍ എന്ത് ചെയ്യുമെന്നാണ് ചോദ്യമെങ്കില്‍ അതിനും ഇവരുടെ കൈയില്‍ വഴിയുണ്ട്.

ആ വഴി കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രചരിച്ച വീഡിയോയില്‍ കപ്പലിന് മുകളില്‍ നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നത് കാണാം. ഇവരുടെ ക്രിക്കറ്റ് കളിയല്ല, കടലില്‍ പോകുന്ന പന്ത് തിരിച്ചെടുക്കാനുള്ള വഴിയാണ് ആരാധരെ അമ്പരപ്പിച്ചത്. ആദ്യ രണ്ട് മൂന്ന് പന്തുകള്‍ ബാറ്റര്‍ പ്രതിരോധിച്ചു കളിച്ചശേഷം ലോഫ്റ്റഡ് ഷോട്ട് കളിക്കുമ്പോഴാണ് പന്ത് കടലില്‍ വീഴുന്നത്.

എന്നാല്‍ കടലില്‍ പോയ പന്തിനെ ബൗളര്‍ തന്നെ അനായാസം തിരിച്ചെടുക്കുന്നത് പന്തുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ചരടിലൂടെയാണ്. ഓരോ തവണ ബാറ്റര്‍ പന്ത് പൊക്കിയടിച്ച് കടലില്‍ ഇടുമ്പോഴും ബൗളര്‍ പന്ത് ചരടുവലിച്ച് തിരികെയെടുക്കും. കളിക്കുന്നവരെല്ലാം ഇന്ത്യക്കാരാണെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. എന്നാല്‍ ഇത് എവിടെയാണെന്നോ എപ്പോള്‍ എടുത്ത വീഡിയോ ആണെന്നോ വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഔട്ട് ഓഫ് കോണ്ടെക്സ്റ്റ് ക്രിക്കറ്റ് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll to load tweet…

എന്തായാലും നടുക്കടലില്‍ പോലും ക്രിക്കറ്റ് ആവേശം കൈവിടാതിരിക്കുന്ന ഇവര്‍ക്ക് കൈയടിക്കുകയാണ് ഇപ്പോള്‍ ആരാധകരും.