ധോണിയുടെ സ്വന്തം നാട്ടിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്. മത്സരത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 

റാഞ്ചി: എം എസ് ധോണിയുടെ ജന്‍മസ്ഥലമാണ് റാഞ്ചി. ധോണിയുടെ സ്വന്തം നാട്ടിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത്. മത്സരത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന് വമ്പന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…

അടുത്ത വെള്ളിയാഴ്‌ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കോലിപ്പട പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയിലിറങ്ങുക. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം മത്സരം എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് കാഴ്‌ചവെച്ച ധോണിക്ക് നാഗ്പൂരില്‍ തിളങ്ങാനായിരുന്നില്ല.