ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഫിറ്റ്നസ് കൊണ്ട് ധോണി ആരാധകരെ ത്രസിപ്പിച്ചു. ആഡം സാംബ എറിഞ്ഞ 12-ാം ഓവറിലായിരുന്നു സംഭവം.

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20ക്ക് മുന്‍പ് എം എസ് ധോണിയുടെ ഫോം ചോദ്യചിഹ്നമായിരുന്നു. ആദ്യ ടി20യില്‍ 37 പന്തില്‍ 29 റണ്‍സ് മാത്രമെടുത്ത ധോണി കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ 23 പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്‌സും സഹിതം 40 റണ്‍സ് നേടി ധോണി ബാറ്റിംഗില്‍ മിന്നലായി. എം എസ് ധോണിയുടെ ഫിറ്റ്‌നസ് തെളിയിക്കുക കൂടിയായിരുന്നു ഈ ഇന്നിംഗ്‌സ്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഫിറ്റ്നസ് കൊണ്ട് ആരാധകരെ ധോണി ത്രസിപ്പിച്ചു. ആഡം സാംബ എറിഞ്ഞ 12-ാം ഓവറിലായിരുന്നു സംഭവം. ക്രീസ് വിട്ടിറങ്ങിയ ധോണിയെ സ്റ്റംപ് ചെയ്യാന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ ഹാന്‍ഡ്‌കോമ്പ് ശ്രമിച്ചു. എന്നാല്‍ 2.14 മീറ്റര്‍ സ്‌ട്രെച്ച് ചെയ്ത ധോണി അനായാസം ക്രീസില്‍ തിരിച്ചെത്തി. വിക്കറ്റിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല.

Scroll to load tweet…