പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടയായിരുന്നു സംഭവം.

പത്തനംതിട്ട: പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാൾ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ആയിരുന്നു ചോദ്യമെത്തിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കി ജില്ലയിൽ എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ വാർത്ത സമ്മേളനം നടത്തും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11 മണിക്ക് കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. ദേവികുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അടിമാലിയിലും, ഉടുമ്പൻചോലയുടെ കൺവെൻഷൻ വൈകിട്ട് നാല് മണിക്ക് നെടുങ്കണ്ടത്തും പീരുമേട് മണ്ഡലത്തിന്റെ കൺവൻഷൻ ആറ് മണിക്ക് വണ്ടിപ്പെരിയാറിലും നടക്കും.