14 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും പറത്തിയ ലിവിംഗ്‌സ്റ്റണ്‍ 21 റണ്‍സുമായി ഭീഷണിയാകുമ്പോഴായിരുന്നു സഞ്ജുവിന്‍റെ ബ്രില്യന്‍റ് ത്രോയില്‍ റണ്ണാട്ടായത്.
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ലിയാം ലിവിംഗ്സ്റ്റണെ റണ്ണൗട്ക്കി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലായിരുന്നു സഞ്ജു ബ്രില്യന്‍സില്‍ ലിവിംഗ്സ്റ്റണ് ക്രീസ് വിടേണ്ടിവന്നത്. യുസ്വേന്ദ്ര ചാഹലിന്‍റ പന്ത് അശുതോഷ് ശര്‍മ സക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച് സിംഗിളിനായി ഓടി.
എന്നാല്‍ രണ്ടാം റണ്ണിനായി സ്ട്രൈക്കര്‍ എന്‍ഡിലെ ക്രീസ് വിട്ടിറങ്ങിയ ലിവിംഗ്സ്റ്റണ്‍ ബൗണ്ടറിയില്‍ നിന്ന് തനുഷ് കൊടിയാന്‍റെ ത്രോ വരുന്നത് കണ്ട് ക്രീസിലേക്ക് തിരിച്ചോടിയെങ്കിലും കൊടിയാന്‍റെ വൈഡ് ത്രോ സ്വീകരിച്ച സഞ്ജു ബാലന്‍സ് തെറ്റി വീഴുന്നതിനിടയിലും പന്ത് സ്റ്റംപിലേക്ക് എറിഞ്ഞു. ലിവിംഗ്സ്റ്റണ്‍ ക്രീസിലെത്തിയെന്നാണ് ആദ്യം കരുതിയെങ്കിലും റീപ്ലേയില്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പഞ്ചാബ് താരം ക്രീസിന് പുറത്തായിരുന്നുവെന്ന് വ്യക്തമാകി.
സഞ്ജുവിനെക്കാള്‍ കേമന്‍ റിഷഭ് പന്ത്; താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിന്‍ഡീസ് ഇതിഹാസം
14 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും പറത്തിയ ലിവിംഗ്‌സ്റ്റണ്‍ 21 റണ്‍സുമായി ഭീഷണിയാകുമ്പോഴായിരുന്നു സഞ്ജുവിന്‍റെ ബ്രില്യന്‍റ് ത്രോയില്‍ റണ്ണാട്ടായത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സഞ്ജുവും ആവേശ് ഖാനും തമ്മിലുള്ള ആശയക്കുഴപ്പം രാജസ്ഥാന് ഉറപ്പായ വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു. ആവേശ് ഖാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് നിന്നിരുന്ന അശുതോഷ് ശര്‍മ ഉയര്‍ത്തിയടിച്ച പന്ത് സഞ്ജു പിടിക്കാനായി ഓടിയെത്തിയെങ്കിലും ഇതേസമയം ആവേശ് ഖാനും ക്യാച്ചിനായി ഓടിയെത്തിയിരുന്നു. ഇരുവരുടെയും കൈയില്‍ തട്ടി ക്യാച്ച് നഷ്ടമായി.
പിന്നാലെ ആവേശ് ഖാനെ രണ്ട് തവണ സിക്സിന് പറത്തിയ അശുതോഷ് ട്രെന്‍റ് ബോള്‍ട്ടിന്‍റെ അവസാന ഓവറില്‍ ബൗണ്ടറിയും പറത്തി അവസാന പന്തില്‍ 16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. 130ല്‍ താഴെ ഒതുങ്ങുമെന്ന് കരുതിയ പഞ്ചാബ് ഇന്നിംഗ്സ് 147ല്‍ എത്തിച്ചത് അശുതോഷിന്‍റെ പോരാട്ടമായിരുന്നു.
