Asianet News MalayalamAsianet News Malayalam

നാടന്‍ ഷൂട്ടൗട്ട് തോറ്റുപോകും! പരിശീലനത്തിനിടെ റാഷിദ് ഖാന്‍റെ തമാശ വല്ലാത്ത ചെയ്‌ത്തായിപ്പോയി; ക്യൂട്ട് വീഡിയോ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പരിശീലന സമയത്തുള്ള റാഷിദ് ഖാന്‍റെ ക്യൂട്ട് വീഡിയോയാണിത്, ഇതിന് കേരളവുമായി ബന്ധം

Watch Rashid khan funny moment during the training session in ODI World Cup 2023 jje
Author
First Published Oct 17, 2023, 3:14 PM IST

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചതിന്‍റെ ആവേശത്തിലാണ് അഫ്‌ഗാനിസ്ഥാന്‍ ടീം. ലോക ക്രിക്കറ്റിലെ ദാവീദും ഗോലിയാത്തും ഏറ്റുമുട്ടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞോടിച്ച താരങ്ങളിലൊരാള്‍ അഫ്‌ഗാന്‍റെ വിസ്‌മയ സ്‌പിന്നര്‍ റാഷിദ് ഖാനാണ്. ഇംഗ്ലണ്ടിനെ വിറപ്പിച്ച ഇതേ റാഷിദ് ഖാന്‍റെ ഒരു രസകരമായ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

ലോകകപ്പിനിടയിലെ പരിശീലന സമയത്തുള്ള റാഷിദ് ഖാന്‍റെ ക്യൂട്ട് വീഡിയോയാണിത്. എന്നാല്‍ ക്രിക്കറ്റല്ല, ഇത്തവണ ഫുട്ബോളിലൂടെയാണ് റാഷിദ് ഖാന്‍ ശ്രദ്ധേയനായത്. മൈതാനത്ത് വച്ചിരിക്കുന്ന ടയറിലൂടെ ഗേളടിക്കാനുള്ള ഷൂട്ടൗട്ടാണ് റാഷിദ് ഖാന്‍ കൗതുകകരമാക്കിയത്. നമ്മുടെ നാട്ടില്‍ ഓണാഘോഷ പരിപാടികളിലും മറ്റും ഇത്തരം ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. പന്ത് ചിപ് ചെയ്‌ത് ടയറിലൂടെ ഗോളാക്കാന്‍ റാഷിദ് ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ, പന്ത് കൈകൊണ്ട് എടുത്ത് ടയറിന്‍റെ വളയത്തിലൂടെ ഇട്ട് ഗോളാക്കുകയായിരുന്നു അഫ്‌ഗാന്‍ താരം. ശേഷം സഹതാരവുമായി റാഷിദ് ഗോളാഘോഷം നടത്തുന്നതും വീഡിയോയില്‍ കാണാം. റാഷിദ് ഖാന്‍റെ കുട്ടിത്തമെല്ലാം വ്യക്തമാക്കുന്ന കാഴ്‌ചയായി ഈ വീഡിയോ. ഈ ദൃ‍ശ്യത്തിന് കേരളവുമായി ഒരു ബന്ധമുണ്ട്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റാഷിദ് പരിശീലനം നടത്തുമ്പോഴുള്ള ദൃശ്യമാണിത്. 

കാണാം വീഡിയോ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Milton P T (@ptmilton)

റാഷിദ് ഖാന്‍ 9.3 ഓവറില്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റുമായി തിളങ്ങിയ കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അഫ്‌ഗാനിസ്ഥാന്‍ 69 റണ്‍സിന് തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്‍റെ 80 റണ്‍സ് കരുത്തില്‍ 49.5 ഓവറില്‍ 284 റണ്‍സ് നേടി. എട്ടാമനായി ക്രീസിലെത്തിയ റാഷിദ് ഖാന്‍ 23 റണ്‍സ് പേരിലാക്കി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റ് വീതവുമായി മുജീബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനും രണ്ട് വിക്കറ്റുമായി മുഹമ്മദ് നബിയും ഓരോരുത്തരെ പുറത്താക്കി ഫസല്‍ഹഖ് ഫറൂഖിയും നവീന്‍ ഉള്‍ ഹഖും 40.3 ഓവറില്‍ 215 റണ്‍സില്‍ എറിഞ്ഞിട്ടു. ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ടിനെ അഫ്‌ഗാനിസ്ഥാന്‍ പരാജയപ്പെടുത്തുന്നത്. 

Read more: കിംഗിന് നന്ദി; ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ഒരു പ്രധാന കാരണം വിരാട് കോലി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios