കുൽദീപ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ക്രീസിൽ നിന്ന് മുന്നോട്ട് ഇറങ്ങി കളിക്കാൻ ശ്രമിച്ച കാമിന്ദു മെൻഡിസിന്‍റെ ഷോട്ട് ഷോര്‍ട്ട് എക്സ്ട്രാ കവറില്‍ ഗില്‍ ഫുള്‍ ലെങ്ത് ഡൈവിലൂടെ ഒറ്റക്കൈയില്‍ പറന്നുപിടിച്ചു.
ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ശ്രീലങ്കൻ താരം കാമിന്ദു മെൻഡിസിനെ ഒറ്റക്കൈയില്‍ പറന്നുപിടിച്ച് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ശ്രീലങ്കൻ ഇന്നിംഗ്സിലെ 17-ാം ഓവറിലായിരുന്നു ഗില്ലിന്‍റെ വണ്ടര്‍ ക്യാച്ച്. കുൽദീപ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ക്രീസിൽ നിന്ന് മുന്നോട്ട് ഇറങ്ങി കളിക്കാൻ ശ്രമിച്ച കാമിന്ദു മെൻഡിസിന്‍റെ ഷോട്ട് ഷോര്‍ട്ട് എക്സ്ട്രാ കവറില്‍ ഗില്‍ ഫുള്‍ ലെങ്ത് ഡൈവിലൂടെ ഒറ്റക്കൈയില്‍ പറന്നുപിടിച്ചു.
മൂന്നാം ദിനം തുടക്കത്തില്‍ തന്നെ മുഹമ്മദ് സിറാജും മാനവ് സുതാറും ചേർന്ന് ലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ നിഷാന്‍ ഫെര്‍ണാണ്ടോയുടെ (2) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് നിഷാന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ദിനേശ് ചാണ്ഡിമലിന് (4) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. സുതാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്.
വൈകാതെ ലാഹിരു ഉഡാരയേയും (27) സുതാര്‍ മടക്കി. പിന്നാലെയായിരുന്നു ലങ്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി കാമിന്ദു മെന്‍ഡിസിനെ (14) ഗില്‍ വണ്ടര്‍ ക്യാച്ചിലൂടെ മടക്കിയത്. പിന്നാലെ ധനഞ്ജയ ഡി സില്‍വയെ (21) രവീന്ദ്ര ജഡേജയും മടക്കിയതോടെ ശ്രീലങ്ക പ്രതിരോധത്തിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ ദിനുഷ - ഡിക്ക്‌വെല്ല സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. അവസാന സെഷനില്‍ ഡിക്‌വെല്ലയെ(80) പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ കെഷാര നുവാന്തയെ(2) രവീന്ദ്ര ജഡേജയും മടക്കി.
