തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് നടുവിലൂടെ കരഘോഷത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ടീം ബസിലേക്ക് പ്രവേശിച്ചത്

ദില്ലി: ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി നാട്ടിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമിന് എന്നെന്നും ഓര്‍ത്തിരിക്കാനാവുന്ന സ്വീകരണമാണ് ബിസിസിഐയും ആരാധകരും ചേര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ നല്‍കിയത്. വിമാനത്താവളത്തിന് പുറത്ത് തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് നടുവിലൂടെ കരഘോഷത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ടീം ബസിലേക്ക് പ്രവേശിച്ചത്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിനൊപ്പം ദില്ലിയില്‍ മടങ്ങിയെത്തി. ടീം ബസിലേക്ക് പ്രവേശിക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിശ്വകിരീടം ആരാധകരെ ഉയര്‍ത്തിക്കാണിച്ചു. കാണാം ആ സുന്ദര കാഴ്ചകള്‍. 

ദേ.. കപ്പ്, ആരാധകരെ ലോകകപ്പ് കാണിച്ച് ഇന്ത്യൻ നായകൻ

Scroll to load tweet…

ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ പുലര്‍ച്ചെ മുതല്‍ ആരാധകര്‍ ദില്ലി വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. ലോകകപ്പ് ഫൈനല്‍ നടന്ന ബാര്‍ബഡോസില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കുടുങ്ങിയ ഇന്ത്യന്‍ ടീം ദിവസങ്ങള്‍ വൈകിയാണ് കിരീടവുമായി ജന്‍മനാട്ടില്‍ മടങ്ങിയെത്തിയത്. 

Scroll to load tweet…

Read more: വിശ്വകിരീടവുമായി ഇന്ത്യന്‍ ടീം ജന്‍മനാട്ടില്‍, പ്രൗഢ സ്വീകരണം, സഞ്ജുവും സംഘത്തില്‍; മോദിക്കൊപ്പം പ്രഭാതഭക്ഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം