Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് പര്യടനം: അടവുകള്‍ മിനുക്കി ടീം ഇന്ത്യ, നെറ്റ്സ് പരിശീലനത്തിന് തുടക്കം- വീഡിയോ

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് കൊവിഡിന്‍റെ പിടിയിലാണ്. ജൂലെ എട്ടിനാണ് റിഷഭ് പന്തിന് കൊവിഡ് സ്ഥീരീകരിച്ചത്.

Watch Team India started net practice in Durham
Author
Durham, First Published Jul 18, 2021, 11:41 AM IST

ഡര്‍ഹാം: ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക്‌ മുന്നോടിയായി ഇന്ത്യന്‍ ടീമിന്‍റെ നെറ്റ്സ് പരിശീലനം തുടങ്ങി. ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം വിശ്രമത്തിലായിരുന്ന താരങ്ങള്‍ ഡര്‍ഹാമില്‍ കഴിഞ്ഞ ദിവസമാണ് ബയോ ബബിളിലേക്ക് തിരിച്ചെത്തിയത്. 

അതേസമയം ഇന്ത്യന്‍ ഫീല്‍ഡിംഗ് പരിശീലകന്‍ ശ്രീധറിന്‍റെ ജന്മദിനം ടീം ഹോട്ടലില്‍ ആഘോഷിച്ചു. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അടുത്ത ചൊവ്വാഴ്‌ച കൗണ്ടി ഇലവനെതിരെ സന്നാഹമത്സരത്തിൽ ഇന്ത്യന്‍ ടീം കളിക്കും.  

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് കൊവിഡിന്‍റെ പിടിയിലാണ്. ജൂലെ എട്ടിനാണ് റിഷഭിന് കൊവിഡ് സ്ഥിരീകരിച്ചത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും പന്ത് ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണ്. പന്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ത്രോ ഡൗൺ സ്‌പെഷലിസ്റ്റായ ദയാനന്ത് ഗരാനിയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഗരാനിയുമായി സമ്പർക്കത്തിലേർപ്പെട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ വൃദ്ധിമാൻ സാഹ, സ്റ്റാൻഡ് ബൈ ഓപ്പണർ അഭിമന്യു ഈശ്വരൻ, ബൗളിം​ഗ് പരിശീലകൻ ഭരത് അരുൺ എന്നിവരെയും ടീം ഹോട്ടലിൽ ഐസൊലേഷനിലാക്കിയിരുന്നു. 10 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും കൊവിഡ് പരിശോധനകൾക്ക് വിധേയരായിട്ടേ ഇവർക്ക് ടീമിനൊപ്പം ചേരാനാകു. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍(പരിക്ക്), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

Follow Us:
Download App:
  • android
  • ios