ഇത്തവണയും ബൗളര്‍ ജഡേജ തന്നെയായിരുന്നു. ഖവാജയുടെ ഓഫ് സ്റ്റംപിന് ഏറെ പുറത്ത് പിച്ച് ചെയ്ത പന്ത് പാഡുവെച്ച് പ്രതിരോധിച്ചപ്പോഴായിരുന്നു ജഡേജ അപ്പീല്‍ ചെയ്തത്. റിവ്യു എടുക്കണോ എന്ന് രോഹിത് ചോദിച്ചപ്പോള്‍ വേണമെന്ന് ജഡേജ പറഞ്ഞു. പിന്നീട് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതുമായി കൂടിയാലോചിച്ച ശേഷം രോഹിത് മത്സരത്തിലെ ആദ്യ റിവ്യു എടുത്തു.
അഹമ്മദാബാദ്: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അനുവദനീയമായ മൂന്ന് ഡിആര്‍എസ് തീരുമാനങ്ങളും ഒരു സെഷനില്‍ തീര്‍ത്തുകളഞ്ഞ ഇന്ത്യ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ഒറ്റ റിവ്യു പോലും എടുത്തില്ല. ഇന്‍ഡോര്‍ ടെസ്റ്റില്‍ മൂന്ന് റിവ്യുകളും നഷ്ടമാക്കിയത് രവീന്ദ്ര ജഡേജ ആയിരുന്നു. തന്‍റെ എല്ലാം പന്തിലും വിക്കറ്റാണെന്ന് കരുതിയാണ് ജഡേജ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ചത് എന്ന് രോഹിത് ശര്‍മ പിന്നീട് തമാശയായി പറയുകയും ചെയ്തു.
എന്നാല്‍ ഇന്‍ഡോറിനെ അപേക്ഷിച്ച് ബാറ്റിംഗിനെ തുണക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍ ഡിആര്‍എസ് എടുക്കാനുള്ള അവസരങ്ങളും കുറവായിരുന്നു. രണ്ടാം ദിനം ആദ്യ സെഷനില്‍ കാമറൂണ്‍ ഗ്രീനും ഉസ്മാന്‍ ഖവാജയും പിടിച്ചു നിന്ന് അടിച്ചു തകര്‍ത്തതോടെ ഇന്ത്യക്ക് ഡിആര്‍എസിന്‍റെ ആവശ്യമേ വന്നതുമില്ല. എന്നാല്‍ രണ്ടാം സെഷനില്‍ കാമറൂണ്‍ ഗ്രീനിനെ അശ്വിന്‍ പുറത്താക്കിയശേഷം ഉസ്മാന്‍ ഖവാജക്കെതിരെ ഇന്ത്യ അഹമദ്ദബാദ് ടെസ്റ്റിലെ ആദ്യ റിവ്യു എടുത്തു.
ഇത്തവണയും ബൗളര്‍ ജഡേജ തന്നെയായിരുന്നു. ഖവാജയുടെ ഓഫ് സ്റ്റംപിന് ഏറെ പുറത്ത് പിച്ച് ചെയ്ത പന്ത് പാഡുവെച്ച് പ്രതിരോധിച്ചപ്പോഴായിരുന്നു ജഡേജ അപ്പീല്‍ ചെയ്തത്. റിവ്യു എടുക്കണോ എന്ന് രോഹിത് ചോദിച്ചപ്പോള്‍ വേണമെന്ന് ജഡേജ പറഞ്ഞു. പിന്നീട് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതുമായി കൂടിയാലോചിച്ച ശേഷം രോഹിത് മത്സരത്തിലെ ആദ്യ റിവ്യു എടുത്തു.
എന്നാല്‍ റീപ്ലേകളില്‍ പന്ത് പിച്ച് ചെയ്തതത് ലൈനിന് ഏറെ പുറത്താണെന്നും വിക്കറ്റില്‍ കൊളളില്ലെന്നും വ്യക്തമായതോടെ അപ്പീല്‍ നിഷേധിച്ച ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോക്ക് പോലും ഇന്ത്യയുടെ റിവ്യു കണ്ട് ചിരി അടക്കാനായില്ല. മൂന്നാം അമ്പയര്‍ കെറ്റില്‍ബറോയുടെ നോട്ടൗട്ട് തീരുമാനം ശരിവെക്കുകയും ചെയ്തു. റിവ്യു എടുത്തപ്പോഴെ വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ചിരിച്ചു കളിച്ചും നിന്നപ്പോള്‍ ടിവി അമ്പയര്‍ ഉറങ്ങിപ്പോയോ എന്നറിയാനായിരിക്കും ഇന്ത്യ റിവ്യു എടുത്തിരിക്കുക എന്ന് കമന്‍റേറ്ററായ ദിനേശ് കാര്‍ത്തിക് പറയുകയും ചെയ്തു.