രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം ആദ്യ സെഷനില്‍ തന്നെ പാളി. പ്രതിരോധിച്ചു നിന്ന ഖവാജക്കൊപ്പം അടിച്ചു തകര്‍ത്ത കാമറൂണ്‍ ഗ്രീന്‍ സെഞ്ചുറി കുറിച്ചതോടെ ആദ്യ സെഷനില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കായില്ല.
അഹമ്മദാബാദ്: ഉസ്മാന്‍ ഖവാജക്ക് പിന്നാലെ കാമറൂണ്‍ ഗ്രീനും സെഞ്ചുറി നേടിയതോടെ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. 255-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സടുത്തിട്ടുണ്ട്. 180 റണ്‍സുമായി ഖവാജയും ആറ് റണ്‍സോടെ നേഥന്‍ ലിയോണും ക്രീസില്‍. സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം സെഷനില്‍ ഓസ്ട്രേലിയക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റും നേടിയത് അശ്വിനായിരുന്നു.
ഉദിച്ചുയര്‍ന്ന് ഗ്രീന്‍, നടുവൊടിച്ച് അശ്വിന്‍
രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം ആദ്യ സെഷനില്‍ തന്നെ പാളി. പ്രതിരോധിച്ചു നിന്ന ഖവാജക്കൊപ്പം അടിച്ചു തകര്‍ത്ത കാമറൂണ്‍ ഗ്രീന്‍ സെഞ്ചുറി കുറിച്ചതോടെ ആദ്യ സെഷനില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കായില്ല. ലഞ്ചിനുശേഷം ടെസ്റ്റിലെ തന്‍റെ കന്നി സെഞ്ചുറി നേടിയ ഗ്രീന്‍ അഞ്ചാം വിക്കറ്റില്‍ ഖവാജക്കൊപ്പം 208 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.
രണ്ടാം ദിനം ആദ്യ മണിക്കൂറില്‍ തന്നെ ഓസീസിനെ 300 കടത്തിയ ഗ്രീനും ഖവാജയും ചേര്‍ന്ന് സ്പിന്നര്‍മാരെയും ഫലപ്രദമായി നേരിട്ടതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു. പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് കാര്യമായ ടേണോ ബൗണ്‍സോ പേസര്‍മാര്‍ക്ക് റിവേഴ്സ് സ്വിംഗോ ലഭിക്കാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി.
ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിന്‍റെ അമ്മ അന്തരിച്ചു
എന്നാല്‍ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഗ്രീനിനെ(114) വിക്കറ്റിന് പിന്നില്‍ കെ എസ് ഭരതിന്‍റെ കൈകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. ലെഗ് സ്റ്റംപിലേക്ക് പോയ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ഗ്രിനിനെ ഭരത് അത്യുജ്ജ്വല ക്യാച്ചില്‍ കൈയിലൊതുക്കി. അതേ ഓവറില്‍ അശ്വിനെതിരെ വമ്പനടിക്ക് ശ്രമിച്ച അലക്സ് ക്യാരി അക്കൗണ്ട് തുറക്കും മുമ്പ് അക്സര്‍ പട്ടേലിന്‍റെ കൈയിലൊതുങ്ങി. അഞ്ച് പന്തുകളുടെ ഇടവേളയില്‍ രണ്ട് വിക്കറ്റ് വീണതോടെ ഓസീസ് തകരുമെന്ന് കരുതിയെങ്കിലും ഖവാജ ഒരറ്റം കാത്തു. ക്യാരിക്ക് ശേഷം ക്രീസിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ(6) അശ്വിന്‍റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ശ്രേയസ് കൈയിലൊതുക്കി.
എന്നാല്‍ ഖവാജക്കൊപ്പം പിടിച്ചു നിന്ന ലിയോണ്‍ ഓസീസിനെ 400 കടത്തി. ഇന്ത്യക്കായി അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഷമി രണ്ടും ജഡേജ ഒരു വിക്കറ്റുമെടുത്തു.
