കളിയിൽ മൽഹോത്ര 124 പന്തിൽ നാല് ഫോറും 16 സിക്‌സും ഉൾപ്പടെ 173 റൺസെടുത്തു

ഒമാന്‍: ഒരോവറിലെ ആറ് പന്തും സിക്സർ പറത്തി അമേരിക്കൻ താരം ജസ്‌കാരൻ മൽഹോത്ര. പാപുവ ന്യൂ ഗിനിയക്കെതിരൊയ ഏകദിനത്തിൽ അവസാന ഓവറിലായിരുന്നു മൽഹോത്രയുടെ സിക്‌സർ വേട്ട. കളിയിൽ മൽഹോത്ര 124 പന്തിൽ നാല് ഫോറും 16 സിക്‌സും ഉൾപ്പടെ പുറത്താകാതെ 173 റൺസെടുത്തു. ഏകദിനത്തില്‍ ഒരു അമേരിക്കന്‍ താരത്തിന്‍റെ ആദ്യ ശതകം കൂടിയാണിത്. 

ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്‌സിന് ശേഷം ഏകദിനത്തിൽ ഒരോവറിലെ ആറ് പന്തും സിക്‌സർ പറത്തുന്ന താരമാണ് ജസ്‌കാരൻ മൽഹോത്ര. അതേസമയം ആകെ ഒൻപതാമത്തെ താരവും. ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗ്, വെസ്റ്റ് ഇന്‍ഡീസിന്‍റെ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ താരങ്ങളുടെ പട്ടികയിലുണ്ട്. 

Scroll to load tweet…

മല്‍ഹോത്രയുടെ കരുത്തില്‍ യുഎസ്‌എ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് 271 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ പാപുവ ന്യൂ ഗിനിയ വെറും 137 റണ്‍സില്‍ പുറത്തായി. ഇതോടെ രണ്ട് മത്സരങ്ങളുടെ ഏകദിന പരമ്പര അമേരിക്ക തൂത്തുവാരി. ആദ്യ ഏകദിനം അമേരിക്ക ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. 

Scroll to load tweet…

സിഎസ്‌കെ നായകന് ടീം ഇന്ത്യയുടെ ഉപദേശകനാകാമോ? ധോണിക്കെതിരെ ഇരട്ടപ്പദവി പരാതി

മാഞ്ചസ്റ്റര്‍ പരീക്ഷ ഇന്ന് മുതല്‍; പരമ്പര നേടി ചരിത്രം കുറിക്കാന്‍ കോലിപ്പട; മാറ്റത്തിനൊരുങ്ങി ടീമുകള്‍

പെലെയെ മറികടന്ന് മെസി! ഹാട്രിക്കില്‍ അര്‍ജന്‍റീനയ്ക്ക്‌ മിന്നും ജയം; നെയ്‌മര്‍ ഷോയില്‍ ജയമേളവുമായി ബ്രസീലും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona