ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ പറ്റാത്ത താരങ്ങളാണ് ആഡം സാംബയും മാര്‍കസ് സ്റ്റോയിനിസും. അടുത്ത കാലത്തിനിടെ നടത്തിയ ശ്രദ്ധേയ പ്രകടനം ലോകകപ്പില്‍ ഇരുവര്‍ക്കും സ്ഥാനം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ഇരുവരും പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി ഷാര്‍ജയിലുണ്ട്.
ഷാര്‍ജ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ പറ്റാത്ത താരങ്ങളാണ് ആഡം സാംബയും മാര്‍കസ് സ്റ്റോയിനിസും. അടുത്ത കാലത്തിനിടെ നടത്തിയ ശ്രദ്ധേയ പ്രകടനം ലോകകപ്പില്‍ ഇരുവര്‍ക്കും സ്ഥാനം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ഇരുവരും പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി ഷാര്‍ജയിലുണ്ട്. എന്നാല്‍ പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിനിടെ ഇരുവരും ഒരുമിച്ച ഒരു വീഡിയോ വൈറലായിരിക്കുകയാണ്.
ഇരുവരും അടുത്തിരുന്ന് പരസ്പരം സംസാരിക്കുന്നതും സാംബ, സ്റ്റോയ്‌നിസിന്റെ തലയിലും മുഖത്തും തലോടുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇടയ്ക്കിടെ രണ്ട് പേരും പുഞ്ചിരിക്കുന്നുമുണ്ട്. എന്തായാലും ഇരുവരുടെയും വീഡിയോ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. വീഡിയോ കാണാം..
