നിതീഷ് കുമാർ റെഡ്ഡിയെ പുറത്താക്കാൻ എയ്ഡൻ മാർക്രം എടുത്ത അവിശ്വസനീയമായ ക്യാച്ച് ഇന്ത്യയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗുവാഹത്തിയില്‍ കൂട്ടതകര്‍ച്ച നേരിടുകയാണ് ഇന്ത്യ. സന്ദര്‍ശകുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരെ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ... റണ്‍സെന്ന നിലയിലാണ്. വാഷിംഗ്ടണ്‍ സുന്ദര്‍ (), കുല്‍ദീപ് യാദവ് എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍ നാല് വിക്കറ്റ് നേടി. സിമോണ്‍ ഹാര്‍മറിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ സെനുരാന്‍ മുത്തുസാമി (109), മാര്‍കോ യാന്‍സന്‍ (93) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
പിന്നാലെ വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് എന്ന നിലയില്‍ ഇന്ത്യ മൂന്നാം ദിനം ഗ്രൗണ്ടിലെത്തി. ആദ്യ സെഷനില്‍ തന്നെ നാല് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് 20 റണ്‍സ് കൂടി ചേര്‍ത്ത് കെ എല്‍ രാഹുല്‍ (22) ഇന്ന് ആദ്യം മടങ്ങി. മഹാരാജിന്റെ പന്തില്‍ സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ജയ്‌സ്വാളിനൊപ്പം 65 റണ്‍സാണ് രാഹുല്‍ ചേര്‍ത്തത്. വൈകാതെ യശ്വസി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ജയ്‌സ്വാളിന് (58) സാധിച്ചില്ല. ഹാര്‍മറിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ യാന്‍സന് ക്യാച്ച് നല്‍കി.
മൂന്നാമതായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (15) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇത്തവണ ഹാര്‍മറിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ചെടുത്തു. തുടക്കം മുതല്‍ ക്രീസില്‍ ബുദ്ധിമുട്ടിയ ധ്രുവ് ജുറല്‍ യാന്‍സണിനെതിരെ പുള്‍ ഷോട്ട് കളിക്കുന്നതിനിടെ വിക്കറ്റ് നല്‍കി. വൈഡ് മിഡ് ഓണില്‍ മഹാരാജിന് ക്യാച്ച്. ഇതോടെ നാലിന് 102 എന്ന നിലയിലായി ഇന്ത്യ. രണ്ടാം സെഷനില്‍ റിഷഭ് പന്ത് (7), നിതീഷ് കുമാര്‍ റെഡ്ഡി (10), രവീന്ദ്ര ജഡേജ (6) എന്നിവരും മടങ്ങി.
ഇതില്‍ നിതീഷിന്റെ വിക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകന്നത്. യാന്‍സണിന്റെ ബൗണ്‍സര്‍ കളിക്കുന്നതില്‍ നിതീഷ് പരാജയപ്പെട്ടു. അന്തരീക്ഷത്തില്‍ പൊന്തിയ പന്ത് ഒരു മുഴുനീളെ ഡൈവിംഗിലൂടെ മാര്‍ക്രം കയ്യിലൊതുക്കി. ക്യാച്ചിന്റെ വീഡിയോ കാണാം...
കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പരമ്പര 2-0ത്തിന് അടിയറവ് പറയേണ്ടി വരും. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടും.



