Asianet News MalayalamAsianet News Malayalam

ഫീല്‍ഡിംഗില്‍ അത്ഭുതം കാണിച്ച് ചെന്നൈയുടെ 'കരാട്ടെ കിഡ്'; രഹാനെ താഴ്ന്നുപറന്ന് റാഞ്ചിയത് ഒന്നൊന്നര ക്യാച്ച്

സിഎസ്‌കെയുടെ പ്ലേയിംഗ് ഇലവനില്‍ ധോണി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വയസുള്ള താരമാണ് രഹാനെ. 35 വയസായി രഹാനെയ്ക്ക് ഇപ്പോഴും ഫീല്‍ഡില്‍ പറന്നുകളിക്കാറുണ്ട് താരം.

watch video ajinkya rahane took a stunner against gujarat titans
Author
First Published Mar 26, 2024, 11:55 PM IST

ചെന്നൈ: എം എസ് ധോണിക്ക് പിന്നാലെ മറ്റൊരു അവിശ്വസനീയ ക്യാച്ചുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഡേവിഡ് മില്ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നേരത്തെ 42 കാരനായ ധോണി വിജയ് ശങ്കറെ പുറത്താക്കാനും ഗംഭീര ഡൈവിംഗ് ക്യാച്ച് സ്വന്തമാക്കിയിരുന്നു. ഫീല്‍ഡിംഗില്‍ ചെന്നൈയ്ക്ക് വെറ്ററന്മാരുടെ ദിവസമായിരുന്നു ഇന്ന്. 

സിഎസ്‌കെയുടെ പ്ലേയിംഗ് ഇലവനില്‍ ധോണി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വയസുള്ള താരമാണ് രഹാനെ. 35 വയസായി. രഹാനെയ്ക്ക് ഇപ്പോഴും ഫീല്‍ഡില്‍ പറന്നുകളിക്കാറുണ്ട് താരം. അദ്ദേഹത്തിന്റെ ഫീല്‍ഡിംഗ് മികവ് എത്രത്തോളമാണെന്ന് ഇന്നും ആരാധകര്‍ കണ്ട് അമ്പരന്നു. മില്ലറെ പുറത്താക്കാന്‍ 'കരാട്ടെ കിഡ്' എടുത്ത ക്യാച്ചിന്റെ വീഡിയോ കാണാം...

42 വയസായി ധോണിക്ക്. മിക്കവാറും ഈ ഐപിഎല്‍ സീസണ്‍ അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കുമെന്നാണ് പരക്കെയുളള വിശ്വാസം. അതിന് മുന്നോടിയായിട്ടാണ് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം വച്ചുമാറിയതെന്നുള്ള സംസാരവുമുണ്ട്. പകരം ക്യാപ്റ്റനായത് യുവതാരം റുതുരാജ് ഗെയ്കവാദാണ്. അദ്ദേഹത്തെ പഠിപ്പിച്ച് എടുക്കേണ്ടതും ധോണിയുടെ ഉത്തരവാദിത്തമാണ്.

ഈ പ്രായത്തിലും ധോണിക്ക് എത്രത്തോളം കായികക്ഷമതയുണ്ടെന്ന് ഇന്നും വ്യക്തമായി. ഡാരില്‍ മിച്ചലിന്റെ പന്തില്‍ വിജയ് ശങ്കറെ പുറത്താക്കാനെടുത്ത ക്യാച്ച് തന്നെ അതിന് ഉദാഹരണം. വീഡിയോ കാണാം...

നിലവിലെ ചാംപ്യന്മാരായ ചെന്നൈ മത്സരം 63 റണ്‍സിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട്് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്.

Follow Us:
Download App:
  • android
  • ios