ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് ഹെല്‍മെറ്റിന്‍റെ വലിച്ചുകെട്ടുന്നതിനിടെ സ്ട്രാപ്പ് പൊട്ടുകയും ചെയ്തു. പിന്നാലെ ഹെല്‍മെറ്റ് മാറ്റിയെടുക്കാന്‍ റിസര്‍വ് താരത്തോട് പറഞ്ഞു. മറ്റൊരു ഹെല്‍മെറ്റുമായി വരുമ്പോഴേക്കും മൂന്ന് മിനിറ്റില്‍ കൂടുതലായിരുന്നു.

ദില്ലി: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ക്രീസിലെത്താന്‍ വൈകിയതിന് (Timed Out) പുറത്തായി ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ്. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സംഭവം. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25-ാം ഓവറിന്റെ രണ്ടാം പന്തില്‍ സധീര സമരവിക്രമ (41) പുറത്തായിരുന്നു. പിന്നീട് ക്രീസിലേക്ക് എത്തേണ്ടിയിരുന്നത് മാത്യൂസ്. ഏകദിന ക്രിക്കറ്റില്‍ സാധാരണ ബാറ്റര്‍ ക്രീസിലെത്താന്‍ രണ്ട് മിനിറ്റാണ് നല്‍കുന്നത്. അതിനുള്ളില്‍ താരം ആദ്യ പന്ത് നേരിടാന്‍ തയ്യാറായിരിക്കണം. സമരവിക്രമ പുറത്തായതിന് പിന്നാലെ മാത്യൂസ് ഗ്രൗണ്ടിലേക്ക്. താരം ക്രീസിലെത്തിയ ശേഷം ഹെല്‍മെറ്റിിന് എന്തോ പ്രശ്‌നമുള്ളതായി കണ്ടെത്തി.

ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് ഹെല്‍മെറ്റിന്‍റെ വലിച്ചുകെട്ടുന്നതിനിടെ സ്ട്രാപ്പ് പൊട്ടുകയും ചെയ്തു. പിന്നാലെ ഹെല്‍മെറ്റ് മാറ്റിയെടുക്കാന്‍ റിസര്‍വ് താരത്തോട് പറഞ്ഞു. മറ്റൊരു ഹെല്‍മെറ്റുമായി വരുമ്പോഴേക്കും മൂന്ന് മിനിറ്റില്‍ കൂടുതലായിരുന്നു. ഇതറിഞ്ഞ ഷാക്കിബ് അപ്പീല്‍ ചെയ്യുകയും അംപയര്‍ക്ക് ഔട്ട് വിധിക്കേണ്ടതായും വന്നു. ഇതോടെ ഒരു പന്ത് പോലും നേരിടാനാവാതെ താരത്തിന് വന്നത് പോലെ മടങ്ങേണ്ടി വന്നു. സംഭവത്തെ കുറിച്ച് മാത്യൂസ് ഷാക്കിബിനോട് വിശീദകരിക്കുന്നുണ്ടെങ്കിലും ബംഗ്ലാ ക്യാപ്റ്റന്‍ വിട്ടുകൊടുത്തില്ല. അംപയറുമായി ഏറെനേരം സംസാരിച്ച ശേഷം ദേഷ്യത്തോടെയാണ് മാത്യൂസ് പുറത്തേക്ക് പോയത്. അദ്ദേഹം ദേഷ്യത്തോടെ ഹെല്‍മെറ്റ് വലിച്ചെറിയുന്നതും കാണാം. വീഡിയോ...

Scroll to load tweet…

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ല ഷാക്കിബിന്റെ തീരുമാനമെന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. നേരത്തെ, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്ക് നേരിയ സാധ്യതമാണ് ലോകകപ്പില്‍ അവശേഷിക്കുന്നത്.

View post on Instagram

ഇന്ന് പരാജയപ്പെട്ടാല്‍ നാട്ടിലേക്ക് തിരികെ മടങ്ങാം. ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമായി ഏഴാം സ്ഥാനത്താണ് അവര്‍. ബംഗ്ലാദേശ് നേരത്തെ പുറത്തായിരുന്നു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്താണ്. 

കോലി സെഞ്ചുറിക്ക് വേണ്ടി തുഴഞ്ഞെന്ന് പറഞ്ഞവരെ ഇങ്ങോട്ട് വിളിക്ക്! വായടപ്പിക്കുന്ന മറുപടിയുമായി രോഹിത് ശര്‍മ