ജൂലൈ മുപ്പതിന് റയലും യുവന്റസും ഏറ്റുമുട്ടും. 2017ല്‍ റയലും ബാഴ്‌സയും അമേരിക്കയില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ബാഴ്‌സലോണ രണ്ടിനെതിരെ മൂന്ന് ഗോളിന് റയലിനെ തോല്‍പിച്ചിരുന്നു.

ന്യൂയോര്‍ക്ക്: ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ (El Clasico) അടുത്തമാസം ഇരുപത്തിമൂന്നിന് അമേരിക്കയില്‍ നടക്കും. പ്രീ സീസണ്‍ സന്നാഹമത്സരങ്ങളുടെ ഭാഗമായാണ് റയല്‍ മാഡ്രിഡും (Real Madrid) ബാഴ്‌സലോണയും (Barcelona) ലാസ് വേഗാസില്‍ ഏറ്റുമുട്ടുന്നത്. ഇവര്‍ക്കൊപ്പം ഇറ്റാലിയന്‍ ക്ലബ് യുവന്റസ്, മെക്‌സിക്കന്‍ ക്ലബ് ഷിവാസ് എന്നിവരും അമേരിക്കയിലെത്തും. ജൂലൈ ഇരുപത്തിയാറിനാണ് ബാഴ്‌സലോണ- യുവന്റസ് പോരാട്ടം.

ജൂലൈ മുപ്പതിന് റയലും യുവന്റസും ഏറ്റുമുട്ടും. 2017ല്‍ റയലും ബാഴ്‌സയും അമേരിക്കയില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ബാഴ്‌സലോണ രണ്ടിനെതിരെ മൂന്ന് ഗോളിന് റയലിനെ തോല്‍പിച്ചിരുന്നു. ലാ ലിഗയില്‍ നടന്ന അവസാന എല്‍ ക്ലാസിക്കോയിയില്‍ ബാഴ്‌സയ്ക്കായിരുന്നു ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ, സ്പാനിഷ് ചാംപ്യന്മാരെ തോല്‍പ്പിച്ചത്. 

ചിലി നല്‍കിയ പരാതി ഫിഫ തള്ളി; ഇക്വഡോര്‍ ലോകകപ്പിനെത്തും

അന്ന് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയില്ലാതെയാണ് റയല്‍ ഇറങ്ങിയിരുന്നത്. 29ാം മിനുറ്റില്‍ ഒബമയാങ് റയലിന് ആദ്യ അടി കൊടുത്തു. 38-ാം മിനുറ്റില്‍ റൊണാള്‍ഡ് അറഹോയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ തന്നെ ബാഴ്സ രണ്ട് ഗോള്‍ ലീഡെടുത്തു. രണ്ടാംപകുതി തുടങ്ങി 47-ാം മിനുറ്റില്‍ ഫെരാന്‍ ടോറസ് വല ചലിപ്പിച്ചപ്പോള്‍ 51-ാം മിനുറ്റില്‍ തന്റെ രണ്ടാം ഗോള്‍ കുറിച്ച ഒബമയാങ് പട്ടിക പൂര്‍ത്തിയാക്കി ബാഴ്സയുടെ ജയമുറപ്പിച്ചു. 

ബൗളര്‍മാര്‍ കനിയണം; ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ- സാധ്യതാ ഇലവന്‍

എന്നാല്‍ സീസണിനൊടുവില്‍ റയല്‍ കിരീടം നേടുകയാണ് ചെയ്തത്. ബാഴ്‌സയേക്കാള്‍ 13 പോയിന്റ് ലീഡാണ് റയലിന് ഉണ്ടായിരുന്നത്. 38 മത്സങ്ങളില്‍ റയല്‍ 86 പോയിന്റ് നേടി. ബാഴ്‌സയ്ക്ക് 73 പോയിന്റ് ലഭിച്ചു. പിന്നാലെ യുവേഫ ചാംപ്യന്‍സ് ലീഗും റയല്‍ സ്വന്തമാക്കി.