കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനാണ് സുധീര്‍ കുമാര്‍. ഇന്ത്യയുടെ മത്സരങ്ങള്‍ സ്വദേശത്തായാലും വിദേശത്തായാലം സുധീര്‍ ഗ്യാലറിയിലുണ്ട്. ഇതുപോലെ പാകിസ്ഥാന്‍ ടീമിന് ചാച്ചയുണ്ട്. അദ്ദേഹം പാകിസ്ഥാന്റെ മത്സരങ്ങള്‍ക്കെല്ലാം ഗ്യാലറിയില്‍ ഉണ്ടാവാറുണ്ട്. ബംഗ്ലാദേശ് ടീമിനിപ്പൊവമുണ്ട് അത്തരമൊരാള്‍. ഷോയിബ് അലി ബുഖാരിയെന്നാണ് അദ്ദേഹത്തിന്റെ പേര്. ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് കാണാന്‍ അദ്ദേഹം കൊല്‍ക്കത്തയിലുണ്ടായിരുന്നു. 

എന്നാല്‍ ഇന്ത്യയോടേറ്റ തിരിച്ചടിയില്‍ ദു:ഖിതനാണ് അദ്ദേഹം. ഷാക്കിബ് അല്‍ ഹസന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ബംഗ്ലാദേശ് ക്രിക്കറ്റിന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കൊല്‍ക്കത്തയില്‍ ഏഷ്യാനെറ്റ് ന്യസിനോട് സംസാരിക്കുകയായിരുന്നു ബുഖാരി. കാര്‍ മെക്കാനിക്കായിരുന്നു ബുഖാരി 2012 മുതലാണ് ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്കായി എത്തിതുടങ്ങിയത്. 

ഇന്ത്യ, ശ്രീലങ്ക, ദുബായ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലൊക്കെ ബുഖാരി ടീമിനൊപ്പം പോയിട്ടുണ്ട്. ശ്രീലങ്കയില്‍ പോലീസ് ഉപദ്രവിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ എല്ലാവരും സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം...