ഒമ്പതാം ഓവറില്‍ തന്നെ താരം വിക്കറ്റുവേട്ട തുടങ്ങി. സാക് ക്രൗളിയെ ബൗള്‍ഡാക്കികൊണ്ടാണ് താരം തുടങ്ങിയത്. വലങ്കയ്യന്‍ മിസ്റ്ററി സ്പിന്നറുട ഗൂഗ്ലി മനസിലാക്കുന്നതില്‍ ക്രൗളിക്ക് പിഴച്ചു.

മുള്‍ട്ടാന്‍: വിസ്മയ പ്രകടനമാണ് പാകിസ്ഥാന്റെ അരങ്ങേറ്റ സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ നടത്തന്നത്. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 281ന് പുറത്തായിരുന്നു. ഇതില്‍ ഏഴ് വിക്കറ്റും വീഴ്ത്തിയത് അബ്രാറാണ്. സ്‌കോര്‍ ബോര്‍ഡില്‍ 247 റണ്‍സ് മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ പിന്നിലാണ്. ഈ ടെസ്റ്റ് ജയിച്ചാല്‍ ആതിഥേയര്‍ക്ക് ഒപ്പമെത്താം.

ഒമ്പതാം ഓവറില്‍ തന്നെ താരം വിക്കറ്റുവേട്ട തുടങ്ങി. സാക് ക്രൗളിയെ ബൗള്‍ഡാക്കികൊണ്ടാണ് താരം തുടങ്ങിയത്. വലങ്കയ്യന്‍ മിസ്റ്ററി സ്പിന്നറുട ഗൂഗ്ലി മനസിലാക്കുന്നതില്‍ ക്രൗളിക്ക് പിഴച്ചു. ക്രൗളി ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും കുത്തിതിരിഞ്ഞ പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ സ്റ്റംപിലേക്ക്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം ഗംഭീരം വീഡിയോ കാണാം... 

Scroll to load tweet…

ബെന്‍ സ്‌റ്റോക്‌സിന്റെ (30) വിക്കറ്റ് തെറിപ്പിച്ച പന്തും മനോഹരമായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റനും ഫ്രണ്ട് ഫൂട്ടിലാണ് കളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ താരത്തിന്റെ ഓഫ്സ്റ്റംപ് തെറിച്ചു. ആ പന്ത് എത്രത്തോളം മനോഹരമായിരുന്നുവെന്ന് സ്‌റ്റോക്‌സിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

ബെന്‍ ഡക്കറ്റ് (63), ഒല്ലി പോപ് (60) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. മൂന്നാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതുതന്നെ. ഇരുവരേയും അബ്രാര്‍ പുറത്താക്കി. ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഡക്കറ്റിന്റെ ഇന്നിംഗ്‌സ്. പോപ് അഞ്ച് ഫോര്‍ നേടി. ജോ റൂട്ട് (8), ഹാരി ബ്രൂക്ക് (9), വില്‍ ജാക്‌സ് (31) എന്നിവരാണ് അബ്രാറിന്റെ പന്തില്‍ കീഴടങ്ങിയ മറ്റുതാരങ്ങള്‍. ഒല്ലി റോബിന്‍സണ്‍ (5), ജാക്ക് ലീച്ച് (0), ജയിംസ് ആന്‍ഡേഴ്‌സണ്‍ (7) എന്നിവരെ സഹിദ് മഹ്മൂദ് പുറത്താക്കി.