ടോപ് സ്‌കോറര്‍ അജിന്‍ക്യ രഹാനെ (89), അര്‍ദ സെഞ്ചുറി നേടിയ ഷാര്‍ദുല്‍ ഠാക്കൂര്‍ (51) എന്നിവരുടെ വിക്കറ്റുകളാണ് കമ്മിന്‍സിന് നഷ്ടമായത്. എന്നാലൊരു തകര്‍പ്പന്‍ ക്യാച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ സ്വന്തമാക്കി.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഫീല്‍ഡിംഗ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അനായാസ ക്യാച്ചുകള്‍ പോലും ഫീല്‍ഡര്‍മാര്‍ കൈവിട്ടു. മാത്രമല്ല, പാറ്റ് കമ്മിന്‍സ് നേടേണ്ടിയിരുന്ന രണ്ട് വിക്കറ്റുകള്‍ നോബോളുകളാണെന്ന് അംപയറും വിധിച്ചു. 

ടോപ് സ്‌കോറര്‍ അജിന്‍ക്യ രഹാനെ (89), അര്‍ദ സെഞ്ചുറി നേടിയ ഷാര്‍ദുല്‍ ഠാക്കൂര്‍ (51) എന്നിവരുടെ വിക്കറ്റുകളാണ് കമ്മിന്‍സിന് നഷ്ടമായത്. എന്നാലൊരു തകര്‍പ്പന്‍ ക്യാച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ സ്വന്തമാക്കി. സെഞ്ചുറിയിലേക്ക് നീങ്ങുമായിരുന്ന രഹാനെയെയാണ് ഗ്രീന്‍ അവിശ്വസനീയ ക്യാച്ചിലൂടെ മടക്കിയത്.

ആദ്യ സെഷന്‍ മുഴുവന്‍ ബാറ്റ് ചെയ്ത രഹാനെയെ രണ്ടാം സെഷനിന്റെ തുടക്കത്തില്‍ പാറ്റ് കമ്മിന്‍സ് കുടുക്കുകയായിരുന്നു. മണിക്കൂറില്‍ 142 കിലോമീറ്റര്‍ വേഗത്തില്‍ പന്ത് രഹാനെ പഞ്ച് ചെയ്യാന്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ എഡ്ജായ പന്ത് ഗള്ളിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗ്രീനിന്റെ കൈകകളിലേക്ക്. ഞൊടിയിടയില്‍ തന്റെ വലത് വശത്തേക്ക് വീണുകൊണ്ട് ഗ്രീന്‍ ഒറ്റക്കൈയില്‍ പന്ത് ഒതുക്കുകയായിരുന്നു. വീഡിയോ കാണാം...

View post on Instagram

ഓസ്‌ട്രേലിയക്ക് 173 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണുള്ളത്. കെന്നിംഗ്ടണ്‍ ഓവലില്‍ ഓസീസിന്റെ 469നെതിരെ ഇന്ത്യ 269 റണ്‍സിന് പുറത്തായി. രഹാനെ, ഷാര്‍ദുല്‍ എന്നിവര്‍ക്ക് പുറമെ രവീന്ദ്ര ജഡേജയും (48) ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചു. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

ഓസീസിനെ വീഴ്ത്തി സിറാജ്

നേരത്തെ 327/3 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയില്‍ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്‌സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും സിറാജും വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്. ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

YouTube video player