പലപ്പോഴായി ഇന്ത്യയോടുള്ള സ്‌നേഹം പ്രകടമാക്കിയ താരമാണ് ഡേവിഡ് വാര്‍ണര്‍. ഇന്ത്യ തന്റെ തന്റെ രണ്ടാം വീടാണെന്ന് പോലും വാര്‍ണര്‍ പറഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്നു വാര്‍ണര്‍ കഴിഞ്ഞ സീസണിലാണ് ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറിയത്.

ദില്ലി: ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തില്‍ പങ്കുകൊണ്ട് വിദേശ ക്രിക്കറ്റ് താരങ്ങളും. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ തന്റെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടിലൂടെയാണ് ആശംസ അറിയിച്ചത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിയൂടെ ആഘോഷങ്ങളുടെ ഭാഗമായി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കഗിസോ റബാദ, ഫാഫ് ഡു പ്ലെസിസ് എന്നിവരും വീഡിയോയില്‍ ഉണ്ടായിരുന്നു. 

പലപ്പോഴായി ഇന്ത്യയോടുള്ള സ്‌നേഹം പ്രകടമാക്കിയ താരമാണ് ഡേവിഡ് വാര്‍ണര്‍. ഇന്ത്യ തന്റെ തന്റെ രണ്ടാം വീടാണെന്ന് പോലും വാര്‍ണര്‍ പറഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്നു വാര്‍ണര്‍ കഴിഞ്ഞ സീസണിലാണ് ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറിയത്. എന്നാലിപ്പോഴും സണ്‍റൈസേഴ്‌സ് ആരാധകര്‍ താരത്തോട് അടുപ്പം കാണിക്കാറുണ്ട്. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലും ഇക്കാര്യം കാണാം. പോസ്റ്റ് കാണാം...

View post on Instagram

ഡിവില്ലേഴ്‌സ് പങ്കുവച്ച വീഡിയോയില്‍ എല്ലാ താരങ്ങളും 'നമസ്‌തേ ഇന്ത്യ...' എന്നു പറഞ്ഞതാണ് തുടങ്ങിയത്. ഇന്ത്യയുടെ നല്ല വര്‍ഷങ്ങള്‍ വരാനിരിക്കുന്നുവെന്ന് ഡിവില്ലിയേഴ്‌സ് വീഡിയോയില്‍ പറഞ്ഞു. ഇന്ത്യയില്‍ ആയിരിക്കുന്ന ഓരോ നിമിഷവും ആസ്വദിച്ചിട്ടുണ്ടെന്ന് ബട്‌ലര്‍ വ്യക്തമാക്കി. ഇന്ത്യ എപ്പോഴും എന്നെ സ്‌നേഹിച്ചിട്ടുണ്ടെന്ന് റബാദയും വീഡിയോയില്‍ പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് രാജ്യമാണ് ഇന്ത്യയെന്ന് ബെയര്‍‌സ്റ്റോയും പറഞ്ഞു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണെന്ന് വില്യംസണും വ്യക്തമാക്കി. പിന്നീട് എല്ലാവരും ആശംസകള്‍ അറിയിച്ചു. വീഡിയോ കാണാം... 

Scroll to load tweet…

നേരത്തെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചിരുന്നു.