2018ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വാര്‍ണറുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ജോണ്‍സന്റെ രൂക്ഷ വിമര്‍ശനം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്ട്രേലിയ 12 മാസത്തേക്ക് വിലക്കിയിരുന്നു.
പെര്‍ത്ത്: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ മിച്ചല്‍ ജോണ്‍സണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ റെഡ് ബോള്‍ കരിയര്‍ അവസാനിക്കാന്‍ കാത്തിരിക്കുന്ന വാര്‍ണറെ ഹീറോയുടെ പരിവേഷം നല്‍കി യാത്രയാക്കേണ്ടതില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്‍മാരില്‍ ഒരാളാണ് വാര്‍ണര്‍ എന്നും മുന്‍ സഹതാരം മിച്ചല്‍ ജോണ്‍സണ്‍ തുറന്നടിച്ചു.
മിച്ചല്‍ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. ''നമ്മള്‍ ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. എന്തിനാണ് വാര്‍ണര്‍ക്ക് ഇത്ര ഗംഭീരമായ യാത്രയപ്പ് എന്ന് ആരെങ്കിലും പറഞ്ഞുതരണം. ടെസ്റ്റില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന വാര്‍ണര്‍ എന്തിന് സ്വന്തം വിരമിക്കല്‍ തിയതി പ്രഖ്യാപിക്കണം? ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിലെ പ്രധാനിക്ക് എന്തിന് ഹീറോയുടെ പരിവേഷത്തോടെ യാത്രയപ്പ് നല്‍കണം?'' എന്നാല്‍ മിച്ചല്‍ ജോണ്‍സണ്‍ ചോദിച്ചത്.
2018ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വാര്‍ണറുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ജോണ്‍സന്റെ രൂക്ഷ വിമര്‍ശനം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്ട്രേലിയ 12 മാസത്തേക്ക് വിലക്കിയിരുന്നു. എന്നാല്‍ മിച്ചലിനെതിരെ വാര്‍ണര്‍ ഒരുക്ഷരം മിണ്ടിയിരുന്നില്ല. എന്നാല്‍ അതിനുള്ള മറുപടി പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ തന്നെ വാര്‍ണര്‍ കൊടുത്തു. അതും സെഞ്ചുറി നേടികൊണ്ട്. സെഞ്ചുറി തികച്ചയുടനെയുള്ള വാര്‍ണറുടെ ആഘോഷത്തില്‍ മിച്ചലിനുള്ള മറുപടിയുണ്ടായിരുന്നു. വായുവര്‍ ഉയര്‍ന്ന ചാടിയ വാര്‍ണര്‍ പ്രത്യേക രീതിയിലുള്ള ആക്ഷണും കാണിച്ചു. ഏതാണ്ട് വെള്ളം കുടിക്കുന്നത് പോലെ. വീഡിയോ കാണാം...
വാര്‍ണര്‍ 164 റണ്‍സാണ് നേടിയത്. 211 പന്തുകള്‍ നേരിട്ട വാര്‍ണര്‍ നാല് സിക്‌സും 16 ഫോറും നേടി. വാര്‍ണറുടെ കരുത്തില്‍ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ മാര്‍ഷ് (7), അലക്‌സ് ക്യാരി (1) എന്നിവരാണ് ക്രീസില്‍. വാര്‍ണര്‍ക്ക് പുറമെ ഉസ്മാന്‍ ഖവാജ (41), മര്‍നസ് ലബുഷെയ്ന്‍ (16), സ്റ്റീവന്‍ സ്മിത്ത് (31), ട്രാവിസ് ഹെഡ് (40) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഖുറാം ഷെഹ്‌സാദ്, ഷഹീന്‍ അഫ്രീദി, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
