ബാറ്റ് ഒടിഞ്ഞ് തലയില്‍ ഇടിച്ചു! ബിഗ് ബാഷില്‍ ഡേവിഡ് വാര്‍ണര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു -വീഡിയോ
ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ ബാറ്റ് ഒടിഞ്ഞ് തലയില്‍ കൊള്ളുകയായിരുന്നു.
മെല്‍ബണ്‍: ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനെതിരെ 88 റണ്‍സ് അടിച്ചെടുത്തിരുന്നു സിഡ്‌നി തണ്ടര്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. 66 പന്തില്‍ 88 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. വാര്‍ണര്‍ തിളങ്ങിയെങ്കിലും സിഡ്‌നി ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. വാര്‍ണര്‍ ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ വാര്‍ണറുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ ബാറ്റ് ഒടിഞ്ഞ് തലയില്‍ കൊള്ളുകയായിരുന്നു. റിലേ മെറിഡിത്ത് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് വാര്‍ണറുടെ ബാറ്റ് ഒടിയുന്നത്. തകര്‍ന്ന കഷണം പിന്നിലേക്ക് വന്ന് വാര്‍ണറെ തലയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. വീഡിയോ കാണാം...
മത്സരത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ സിഡ്‌നിക്ക് 15 പന്തില്‍ 28 റണ്‍സെടുത്ത സാം ബില്ലിംഗ്‌സില്‍ നിന്ന് മാത്രമാണ് പിന്തുണ ലഭിച്ചത്. മറുപടി ബാറ്റിംഗില്‍ ഒന്നാം വിക്കറ്റില്‍ 1.4 ഓവറില്‍ 28 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാത്യു വെയ്ഡും (13) മിച്ചല്‍ ഓവനും (13) ചേര്‍ന്ന് മികച്ച തുടക്കമാണ് ഹരികെയ്ന്‍സിന് നല്‍കിയത്.
പിന്നീട് ചാര്‍ളി വാകിം (16), നിഖില്‍ ചൗധരി (29) എന്നിവര്‍ മടങ്ങിയെങ്കിലും. ടിം ഡേവിഡിന്റെ (38 പന്തില്‍ 68) ഇന്നിംഗ്്‌സ് ഹൊബാര്‍ട്ടിനെ വിജയത്തിലേക്ക് നയിച്ചു. ക്രിസ് ജോര്‍ദാന്‍ (18) പുറത്താവാതെ നിന്നു.