അവസാന ടെസ്റ്റിന് മുമ്പായി ഒരു വിഷമകരമായ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് വാര്‍ണര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വാര്‍ണര്‍ വാര്‍ത്ത പങ്കുവച്ചത്.

സിഡ്‌നി: നാളെ ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തിനിറങ്ങുകയാണ് ഓസ്‌ട്രേലിയന്‍ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണര്‍. സിഡ്‌നിയില്‍ പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റാണ് ഓസീസ് ഓപ്പണറുടെ അവസാന മത്സരം. ഇതിനിടെ ഏകദിനത്തില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വരുന്ന ടി20 ലോകകപ്പില്‍ മാത്രമാണ് ഇനി വാര്‍ണറുടെ ശ്രദ്ധ. ഇതിനിടെ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വാര്‍ണര്‍ കളിക്കും.

അവസാന ടെസ്റ്റിന് മുമ്പായി ഒരു വിഷമകരമായ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് വാര്‍ണര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വാര്‍ണര്‍ വാര്‍ത്ത പങ്കുവച്ചത്. മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ ബാഗി ഗ്രീന്‍ (ടെസ്റ്റ് ക്യാപ്പ്) നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ ബാക്ക്പാക്ക് ബാഗിനുള്ളിലാണ് വാര്‍ണര്‍ തൊപ്പി വച്ചിരുന്നത്.

തൊപ്പി നഷ്ടമായതിനെ കുറിച്ച് വാര്‍ണര്‍ പറയുന്നതിങ്ങനെ.. ''ഈ ബാക്ക്പാക്കിനുള്ളില്‍ എന്റെ തൊപ്പി ഉണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണത്. വിരമിക്കാനൊരുങ്ങുന്നെ എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബാഗാണ് നിങ്ങള്‍ എടുക്കാന്‍ ആഗ്രഹിച്ചതെങ്കില്‍ അത് ഞാന്‍ തരാം. തൊപ്പി തിരിച്ചെത്തിച്ചാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നെയോ, ക്രിക്കറ്റ് ഓസ്‌ട്രേലിയയിലോ ബന്ധപ്പെടുക. തൊപ്പി തിരികെ ലഭിക്കുന്നത് എനിക്ക് ഏറെ സന്തോഷം.'' വാര്‍ണര്‍ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

View post on Instagram

ഇനി ട്വന്റി 20യില്‍ മാത്രമായിരിക്കും 37 കാരനായ വാര്‍ണര്‍ കളിക്കുക. 161 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 6932 റണ്‍സാണ് വാര്‍ണറുടെ സന്പാദ്യം. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായിരുന്നു ഡേവിഡ് വാര്‍ണര്‍. നേരത്തെ ജനുവരിയില്‍ നടക്കുന്ന പാകിസ്ഥാന്‍ പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. 37കാരനായ വാര്‍ണര്‍ക്ക് 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്സുകളില്‍ 25 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയില്‍ 8487 റണ്‍സാണുള്ളത്.

ഫുട്ബോളും വശം! ലോക്കല്‍ സെവന്‍സില്‍ മധ്യനിര ഭരിച്ച് സഞ്ജു; എതിര്‍താരത്തെ കബളിപ്പിച്ച് ഗോള്‍ശ്രമം; വീഡിയോ