നിലവില്‍ തിരുവനന്തപുരത്ത് വിശ്രമത്തിലാണ് സഞ്ജു. ഇതിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സഞ്ജു പ്രാദേശിക താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയാണിത്.
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ് ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. ഏകദിന കരിയറില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി ആയിരുന്നത്. ഇനി കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയിലാണ് സഞ്ജു കളിക്കുക. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര നടക്കാനിരിക്കെ സഞ്ജുവിന് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം.
നിലവില്‍ തിരുവനന്തപുരത്ത് വിശ്രമത്തിലാണ് സഞ്ജു. ഇതിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സഞ്ജു പ്രാദേശിക താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയാണിത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെട്ടു. ലോക്കല്‍ സെവന്‍സ് ടൂര്‍ണമെന്റാണെന്നാണ് പലരും പറയുന്നത്. മധ്യനിരയിലാണ് സഞ്ജു കളിക്കുന്നത്. വീഡിയോയില്‍ താരം ഷോട്ടുതിര്‍ക്കുന്നതും കോര്‍ണര്‍ കിക്ക് എടുക്കുന്നതും കാണാം. ഫുട്‌ബോളുമായി ഏറെ പരിചയമുള്ള താരമാണ് സഞ്ജു. സഞ്ജുവിന്റെ അച്ഛന്‍ ഫുട്‌ബോളറുമായിരുന്നു. എന്തായാലും സഞ്ജു ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ കാണാം...
രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുന്നത് സഞ്ജുവാണ്. ആലപ്പുഴയില്‍ ജനുവരി അഞ്ചിന്ഉത്തര്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം.
കേരളാ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേഷര്‍ എ സുരേഷ്, മിഥുന്‍ എം ഡി, ബേസില്‍ എന്‍ പി, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍).
ഒഫീഷ്യല്‍സ്: നാസിര്‍ മച്ചാന്‍ (ഒബ്സെര്‍വര്‍), എം വെങ്കടരാമണ (ഹെഡ് കോച്ച്), എം. രാജഗോപാല്‍ (അസിറ്റന്റ് കോച്ച്), വൈശാഖ് കൃഷ്ണ (ട്രെയ്നര്‍), ആര്‍ എസ് ഉണ്ണികൃഷ്ണ (ഫിസിയോ), വാസുദേവന്‍ ഇരുശന്‍ (വീഡിയോ അനലിസ്റ്റ്), എന്‍ ജോസ് (ടീം മസാജര്‍).
