മാക്‌സ്‌വെല്ലിന് പുറമെ തോമസ് റോജേഴ്‌സ് (പുറത്താവാതെ 46) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ മാക്‌സിയുടെ അതിവേഗ ഇന്നിംഗ്‌സാണ് വിജയത്തില്‍ നിര്‍ണായകമായത്.
മെല്‍ബണ്‍: ബിഗ് ബാഷില്‍ ഓള്‍ റൗണ്ട് പ്രകടനമാണ് മെല്‍ബണ്‍ സ്റ്റാര്‍സ് ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ നടത്തിയത്. മെല്‍ബണ്‍ റെനെഗേഡ്‌സിനെതിരെ 15 പന്തില്‍ പുറത്താവാതെ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. മഴയെ തുടര്‍ന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റെനെഗേഡ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സ്റ്റാര്‍സ് 12.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മാക്‌സ്‌വെല്ലിന് പുറമെ തോമസ് റോജേഴ്‌സ് (പുറത്താവാതെ 46) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ മാക്‌സിയുടെ അതിവേഗ ഇന്നിംഗ്‌സാണ് വിജയത്തില്‍ നിര്‍ണായകമായത്. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിംഗ്‌സ്. ഇതില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണിനെതിരെ നേടിയ ഒരു ഫോറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഏത് തരത്തിലുള്ള ഷോട്ടാണെന്ന് പോലും വിവരിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു ബൗണ്ടറി. വീഡിയോ കാണാം...
ഡാനിയേല്‍ ലോറന്‍സ് (7), ബ്യൂ വെബ്‌സ്റ്റര്‍ (14) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് മെല്‍ബണ്‍ സ്റ്റാര്‍സിന് നഷ്ടമായിരുന്നത്. ടോം റോജേഴ്‌സ്, പീറ്റര്‍ സിഡില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ക്വിന്റണ്‍ ഡി കോക്കിന്റെ 23 റണ്‍സാണ് റെനെഗേഡ്‌സിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജേക്ക് ഫ്രേസര്‍ (14), മെക്കന്‍സി ഹാര്‍വി (18), ടോം റോജേഴ്‌സ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഡാനിയേല്‍ ലോറന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോയല്‍ പാരീസ്, മാര്‍ക്ക് സ്‌റ്റെക്കെറ്റീ, ഇമാദ് വസീം, മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
