ന്യൂസിലന്‍ഡിനെ വിജയപ്പിക്കുന്നതില്‍ ഫീല്‍ഡര്‍മാര്‍ക്കും വലിയ പങ്കുണ്ടായിരുന്നു. എടുത്തു പറയേണ്ടത് ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ ക്യാച്ച് തന്നെയാണ്. ഓസീസ് താരം  മാര്‍കസ് സ്‌റ്റോയിനിസിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കുന്നത്.

സിഡ്‌നി: വിസ്മയിപ്പിക്കുന്ന ജയമാണ് ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. പുറത്താവാതെ 92 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 17.1 ഓവറില്‍ 111ന് എല്ലാവരും പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലന്‍ഡിനെ വിജയപ്പിക്കുന്നതില്‍ ഫീല്‍ഡര്‍മാര്‍ക്കും വലിയ പങ്കുണ്ടായിരുന്നു. എടുത്തു പറയേണ്ടത് ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ ക്യാച്ച് തന്നെയാണ്. ഓസീസ് താരം മാര്‍കസ് സ്‌റ്റോയിനിസിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കുന്നത്. മിച്ചല്‍ സാന്റ്‌നറുടെ പന്ത് സ്റ്റോയിനിസ് കവറിലൂടെ കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി പന്ത് ഫിലിപ്‌സ് അസാമാന്യ മെയ്‌വക്കത്തിലൂടെ കയ്യിലൊതുക്കി. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചിരുന്നുത്. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറെ (5) ബൗള്‍ഡക്കാക്കി ടിം സൗത്തി തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. പിന്നാലെ ആരോണ്‍ ഫിഞ്ച് (13) മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി. മിച്ചല്‍ മാര്‍ഷ് (16), മാര്‍കസ് സ്റ്റോയിനിസ് (7) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 

ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓസീസിന് സാധിച്ചില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍ (28) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ടിം ഡേവിഡ് (11), മാത്യു വെയ്ഡ് (2), പാറ്റ് കമ്മിന്‍സ് (21), മിച്ചല്‍ സ്റ്റാര്‍ക്ക് (4), ആഡം സാംപ (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു. ട്രന്റ് ബോള്‍ട്ടിന് രണ്ടും ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.