റ്യാന്‍ സിംബിയെറിഞ്ഞ നാലാം പന്ത് ഹംസ പ്രതിരോധിച്ചു. ക്രീസില്‍ തന്നെ കിടന്ന പന്തെടുക്കാന്‍ സിംബാബ്വെന്‍ വിക്കറ്റ് കീപ്പര്‍ റായന്‍ കംവെമ്പ മുന്നോട്ടുവന്നു.

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഒരു വ്യത്യസ്ഥ പുറത്താകലിന് സാക്ഷ്യം വഹിച്ചു. ഇംഗ്ലണ്ട് - സിംബാബ്‌വെ മത്സരത്തിലാണ്് സംഭവം. ഇംഗ്ലണ്ടിന്റെ മധ്യനിര താരം ഹംസ ഷെയിഖാണ് വിചിത്രമായ രീതിയില്‍ പുറത്താകുന്നത്. 17-ാം ഓവറിലാണ് സംഭവം. അത്ഭുതത്തോടെയാണ് ഇങ്ങനെയൊരു ഔട്ടിനെ സോഷ്യല്‍മീഡിയ വീക്ഷിക്കുന്നത്.

റ്യാന്‍ സിംബിയെറിഞ്ഞ നാലാം പന്ത് ഹംസ പ്രതിരോധിച്ചു. ക്രീസില്‍ തന്നെ കിടന്ന പന്തെടുക്കാന്‍ സിംബാബ്വെന്‍ വിക്കറ്റ് കീപ്പര്‍ റായന്‍ കംവെമ്പ മുന്നോട്ടുവന്നു. ഇതിനിടെ ഹംസ തന്നെ പന്തെടുത്ത് വിക്കറ്റ് കീപ്പര്‍ക്ക് നല്‍കി. പിന്നാലെ വിക്കറ്റ് കീപ്പറടക്കമുള്ള സിംബാബ്‌വെ താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍മാര്‍ തീരുമാനം തേര്‍ഡ് അമ്പര്‍ക്ക് വിട്ടു. ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് മൂന്നാം അമ്പയര്‍ ഔട്ടും വിധിച്ചു. വീഡിയോ കാണാം...

ഇംഗ്ലണ്ട് ക്രിക്കറ്റര്‍ സ്റ്റുവര്‍ട്ട് ബ്രോഡും തന്റെ അതൃപ്തി പ്രകടമാക്കി. പ്രാദേശിക ലീഗ് മത്സരങ്ങളിലല്ല, ഐസിസിയുടെ ടൂര്‍ണമെന്റിലാണ് ഇങ്ങനെയൊരു വിധി വരുന്നത്. വലിയ ചര്‍ച്ചകള്‍ക്കാണ് പുറത്താകല്‍ വഴിവച്ചത്. സിംബാബ്വെന്‍ ക്രിക്കറ്റര്‍മാര്‍ ഒരിക്കലും അപ്പീല്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. വീഡിയോ കാണാം...

Scroll to load tweet…

എന്തായാലും മത്സരം ഇംഗ്ലണ്ട് ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. ചാര്‍ലി അലിസണ്‍ (76), തിയോ വിലീ (61) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഹെയ്ഡന്‍ മസ്റ്റാര്‍ഡ് (41) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ 24.5 ഓവറില്‍ 91ന് എല്ലാവരും പുറത്തായി. 38 റണ്‍സ് നേടിയ പനാഷെ തരുവിംഗ മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. കാംപെല്‍ മാക്മില്ലനാണ് (10) രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

കോലി മടങ്ങിവന്നാലെ ഇനി കാര്യമുള്ളൂ! പിന്നിലാക്കി വില്യംസണ്‍ മുന്നോട്ട്; സെഞ്ചുറി കാര്യത്തില്‍ റൂട്ടിനൊപ്പം