Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെതിരെ ഹാര്‍ദിക്കിന്റെ 'കൂടോത്രം' ഫലിച്ചു! ഇളകി മറിഞ്ഞ് ഗ്യാലറി; നഷ്ടമായത് നിര്‍ണായക വിക്കറ്റ്

വിക്കറ്റെടുക്കുന്നതിന് മുമ്പായി ഹാര്‍ദിക് പന്ത് രണ്ട് കൈകളിലുമായി പിടിച്ച് പ്രാര്‍ഥിക്കുന്നത് പോലെ ചെയ്യുന്നത് കാണാമായിരുന്നു. ഒറ്റനോട്ടത്തില്‍ എന്തോ മന്ത്രം ചൊല്ലുന്നത് പോലെയാണ് തോന്നുക.

watch video hardik pandya took wickets for imam ul haq saa
Author
First Published Oct 14, 2023, 11:46 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു. ആറ് ഓവറില്‍ 34 റണ്‍സ് വഴങ്ങിയ താരം രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. അപകടകാരികളായ ഇമാം ഉള്‍ ഹഖ് (36), മുഹമ്മദ് നവാസ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഹാര്‍ദിക് വീഴ്ത്തിയത്. ഇമാമിനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു ഹാര്‍ദിക്. ഇമാമിനെ പുറത്താക്കുന്നതിന് മുമ്പ് ഹാര്‍ദിക് ചെയ്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വിക്കറ്റെടുക്കുന്നതിന് മുമ്പായി ഹാര്‍ദിക് പന്ത് രണ്ട് കൈകളിലുമായി പിടിച്ച് പ്രാര്‍ഥിക്കുന്നത് പോലെ ചെയ്യുന്നത് കാണാമായിരുന്നു. ഒറ്റനോട്ടത്തില്‍ എന്തോ മന്ത്രം ചൊല്ലുന്നത് പോലെയാണ് തോന്നുക. കൂടോത്രം എന്നൊക്കെ വേണമെങ്കില്‍ തമാശ രൂപത്തില്‍ പറയാം. ആ പന്തിലാണ് ഇമാം പുറത്താവുന്നത്. ഓഫ് സ്റ്റെമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത് ഇമാമിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈകളിലെത്തി. 

ഹാര്‍ദിക്ക് അടക്കമുള്ള താരങ്ങള്‍ തിളങ്ങിയപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191ന് പുറത്തായിരുന്നു. ചെറിയ വിജയലക്ഷ്യത്തിലേക്ക് അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. പിന്നാലെ ക്രീസിലെത്തിയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്.

തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് കൂടി ചേര്‍ത്ത് രോഹിത്തും പവലിയനില്‍ തിരിച്ചെത്തി. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.

സച്ചിനും കോലിയും മാത്രമല്ല, അവര്‍ക്കൊപ്പം ഇനി ബുമ്രയും! സവിശേഷ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ പേസര്‍

Follow Us:
Download App:
  • android
  • ios