സിംഗളിന് വേണ്ടി കളിച്ച ഹര്‍മന്‍ പിന്നീട് അത് വേണ്ടെന്ന് വച്ചു. ക്രീസിലേക്ക് ഓടി കയറുന്നതിനിടെ ബാറ്റ് ക്രീസ് ലൈനിന് അകത്തേക്ക് വെയ്ക്കാന്‍ കാണിച്ച ഉത്സാഹമില്ലായ്മ പുറത്തേക്കുള്ള വഴി തെളിയിച്ചു.

നവി മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ ഒന്നാംദിനം കൡനിര്‍ത്തുമ്പോള്‍ മികച്ച നിലയിലാണ് ഇന്ത്യ. ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുക്കാന്‍ ഇന്ത്യക്കായി. 69 റണ്‍സ് നേടിയ ശുഭ സതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജെമീമ റോഡ്രിഗസ് (68), യഷ്ടിക ഭാട്ടിയ (66), ദീപ്തി ശര്‍മ (പുറത്താവാതെ 60) എന്നിവരും തിളങ്ങി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49) നിര്‍ണായക പ്രകടനം പുറത്തെടുത്തു. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെയാണ് കൗര്‍ മടങ്ങുന്നത്.

അശ്രദ്ധ കാരണം സംഭവിച്ച റണ്ണൗട്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പുറത്താകലിന് വഴിവച്ചത്. സിംഗളിന് വേണ്ടി കളിച്ച ഹര്‍മന്‍ പിന്നീട് അത് വേണ്ടെന്ന് വച്ചു. ക്രീസിലേക്ക് ഓടി കയറുന്നതിനിടെ ബാറ്റ് ക്രീസ് ലൈനിന് അകത്തേക്ക് വെയ്ക്കാന്‍ കാണിച്ച ഉത്സാഹമില്ലായ്മ പുറത്തേക്കുള്ള വഴി തെളിയിച്ചു. ഡാനിയേല വ്യാട്ടിന്റെ നേരിട്ടുള്ള ത്രോ വിക്കറ്റില്‍ കൊണ്ടതോടെ താരത്തിന് മടങ്ങേണ്ടി വന്നു. ആദ്യമായിട്ടല്ല ഹര്‍മന്‍പ്രീത് ഇത്തരത്തില്‍ പുറത്താവുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിലും ഇത്തരത്തില്‍ മടങ്ങി. അതുമായി ബന്ധപ്പെടുത്തി നിരവധി ട്രോളുകളാണ് താരത്തിനെതിരെ വരുന്നത്. പോസ്റ്റുകള്‍ക്കൊപ്പം ഇന്ന് പുറത്തായതിന്റെ വീഡിയോ കാണാം... 

Scroll to load tweet…

watch video harmanpreet kaur runout against england women in first test

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഓപ്പണര്‍മാരായ സ്മൃതി മന്ദാന (17), ഷെഫാലി വര്‍മ (19) എന്നിവരെ ഇന്ത്യക്ക് നേരത്തെ നഷ്ടമായിരുന്നു. ഇരുവരും ബൗള്‍ഡാവുകയായിരുന്നു. ഇതോടെ ഇന്ത്യ രണ്ടിന് 47 എന്ന നിലയിലായി. എന്നാല്‍ ശുഭ - ജെമീമ സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 115 റണ്‍സ് കൂട്ടിചേര്‍ത്തു. ശുഭയെ പുറത്താക്കി സോഫി എക്ലെസ്റ്റോണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനിടെ ജെമീമയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 

പിന്നീടെത്തിയത് വിക്കറ്റ് കീപ്പര്‍ യഷ്ടിക. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം ക്യാപ്റ്റനൊപ്പം 116 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹര്‍മന്‍പ്രീത് റണ്ണൗട്ടായി. താരത്തിന്റെ അശ്രദ്ധയാണ് താരത്തെ കുഴിയില്‍ ചാടിപ്പിച്ചത്. വൈകാതെ യഷ്ടികയും പുറത്തായി. 88 പന്തില്‍ ഒരു സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു യഷ്ടികയുടെ ഇന്നിംഗ്‌സ്. ദീപ്തി - സ്‌നേഹ് റാണ (30) സഖ്യം 92 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റാണയെ സ്‌കിവര്‍ ബ്രണ്ട് ബൗള്‍ഡാക്കി.

ഇതിനിടെ ദീപ്തി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് ദീപ്തിയുടെ ഇന്നിംഗ്‌സ്. ഇംഗ്ലണ്ടിന് വേണ്ടി ലോറന്‍ ബെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കെയ്റ്റ് ക്രോസ്, ചാര്‍ലോട്ട് ഡീന്‍, എക്ലെസ്‌റ്റോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ശുഭ സതീഷ്, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, യഷ്ടിക ഭാട്ടിയ, സ്‌നേഹ് റാണ, പൂജ വസ്ട്രകര്‍, രേണുക സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ്.

ലക്ഷ്യം രചിന്‍ രവീന്ദ്ര! അല്ലെങ്കില്‍ ഡാരില്‍ മിച്ചല്‍; ഐപിഎല്‍ ലേലത്തില്‍ സിഎസ്‌കെ കണ്ണുവെക്കുന്ന താരങ്ങള്‍