Asianet News MalayalamAsianet News Malayalam

നീ ഡൈവ് ചെയ്യ്, ഞാന്‍ ചെയ്യില്ല, എന്നാല്‍ രണ്ട് പേര്‍ക്കും ചെയ്യാം! ലോര്‍ഡ്സിലെ രസകരമായ സംഭവം- വീഡിയോ

സാം കറനെതിരെ കോലി കവര്‍ഡ്രൈവിന് ശ്രമിച്ചപ്പോഴായിരുന്നു അത്. ഷോട്ടില്‍ പന്ത് ബൗണ്ടറി ലൈനിനരികിലെത്തി. പന്തിന് പിന്നാലെ ഇംഗ്ലീഷ് ഫീല്‍ഡര്‍മാരായ ഡോം സിബ്ലിയും ഹസീബ് ഹമീദും.

watch video haseeb hameed and sibly diving together for save boundary
Author
London, First Published Aug 13, 2021, 2:37 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ശക്തമായ നിലയിലാണ് ഇന്ത്യ. ആദ്യദിവസം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നിന് 276 എന്ന നിലയിലാണ്. കെ എല്‍ രാഹുല്‍ (127), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍. ഇന്നലെ ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്.

രോഹിത് ശര്‍മ (83), ചേതേശ്വര്‍ പൂജാര (9), വിരാട് കോലി (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലോര്‍ഡ്‌സിലെ മനോഹര ക്രിക്കറ്റിനിടയില്‍ ഒരു രസകരമായ സംഭവം നടന്നു. സാം കറനെതിരെ കോലി കവര്‍ഡ്രൈവിന് ശ്രമിച്ചപ്പോഴായിരുന്നു അത്. ഷോട്ടില്‍ പന്ത് ബൗണ്ടറി ലൈനിനരികിലെത്തി. പന്തിന് പിന്നാലെ ഇംഗ്ലീഷ് ഫീല്‍ഡര്‍മാരായ ഡോം സിബ്ലിയും ഹസീബ് ഹമീദും.

പന്ത് ലൈനിനടുത്തെത്തിയപ്പോള്‍ ആര് ഡൈവ് ചെയ്യണമെന്ന് ഇരുവര്‍ക്കും ആശയക്കുഴപ്പം. എന്നാല്‍ മറ്റൊന്നിനും കാത്തുനില്‍ക്കാതെ ഇരുവരും പന്തിന് വേണ്ടി ഡൈവ് ചെയ്തു. എന്തായാലും ഇരുവര്‍ക്കും കൂട്ടയടി ഒഴിവാക്കാനായി. വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios