അന്ന് ആശംസ പോലും പറഞ്ഞില്ല! ഇന്ന് ഷമിയുടെ പ്രകടനത്തെ വാഴ്ത്തി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ - വൈറല്‍ വീഡിയോ
അതിന് ശേഷം ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിയെ പ്രശംസിക്കാന്‍ മടിച്ചിരുന്നു. ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിക്ക് ഇല്ലെന്നും ജഹാന്‍ വ്യക്തമാക്കിയിരുന്നു.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ആറ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടൊള്ളുവെങ്കിലും 23 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഷമിക്കായി. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഷമി അരങ്ങേറിയത്. ആ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കി. അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരെ. താരം നിരാശപ്പെടുത്തിയില്ല. നാല് വിക്കറ്റാണ് വീഴ്ത്തിയത്. ശ്രീലങ്കയ്ക്കെതിരെ വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനം. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടും വിക്കറ്റും ഷമി നേടിയിരുന്നു. എന്നാല്‍ ഏറ്റവും മികച്ച പ്രകടനം സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു. 57 വിട്ടുകൊടുത്ത് ഏഴ് വിക്കറ്റാണ് ഷമി വീഴ്ത്തിയത്.
അതിന് ശേഷം ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിയെ പ്രശംസിക്കാന്‍ മടിച്ചിരുന്നു. ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിക്ക് ഇല്ലെന്നും ജഹാന്‍ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ ഷമിയുടെ പ്രകടനത്തെ പുകഴ്ത്തുകയാണ് ജഹാന്‍. പരിശുദ്ധമായ സ്‌നേഹം എന്ന് പറഞ്ഞാണ് ജഹാന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ലോകം എന്നെ അറിയുന്നത് നിന്റെ പേരില്‍ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകള്‍ എന്നെ തിരിച്ചറിയൂ. ''എന്ന ഗാനവും വിഡിയോയിലുണ്ട്. വൈറലായ വീഡിയോ കാണാം...
അതിന് മുമ്പ് ഷമിയുടെ പ്രകടനത്തെ കുറിച്ച് ജഹാന്‍ സംസാരിച്ചതിങ്ങനെ... ''ഞാന്‍ ക്രിക്കറ്റ് കാണാറില്ല, ക്രിക്കറ്റ് താരങ്ങളുടെ ആരാധകനുമല്ല. എനിക്ക് കളിയെ കുറിച്ച് അത്ര ധാരണയില്ല. അതുകൊണ്ടുതന്നെ ഷമിയുടെ പ്രകടനത്തെ കുറിച്ച് എനിക്കറിയില്ല. ഷമി നന്നായി കളിച്ചാല്‍, ആ പ്രകടനം ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല, കൂടുതല്‍ പണം സമ്പാദിക്കാനും കഴിയും. അങ്ങനെ സമ്പാദിക്കുന്നതിലൂടെ എന്നേയും മകളുടേയും ഭാവി സുരക്ഷിതമാക്കാനും സാധിക്കും.'' ജഹാന്‍ വ്യക്തമാക്കി.