വനിതാ ഐപിഎല്ലില്‍ ചരിത്ര നിമിഷം! ആദ്യ ഹാട്രിക് ആഘോഷമാക്കി ഇസി വോംഗ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ- വീഡിയോ കാണാം
തന്റെ രണ്ടാം ഓവറില്‍ തന്നെ യുപി ക്യാപ്റ്റന്‍ അലീസ ഹീലിയെ (11) ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിക്കാന്‍ ഇസിക്കായിരുന്നു. പിന്നീട് പതിമൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ യുപി ടോപ് സ്‌കോറര്‍ കിരണ്‍ നവ്ഗിര്‍നെ (43) നതാലി സ്‌കിവറുടെ കൈകളിലെത്തിച്ചു.

മുംബൈ: വനിതാ ഐപിഎല്‍ എലിമിനേറ്ററില്‍ യുപി വാരിയേഴ്‌സിനെ തകര്‍ത്ത്, മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തുമ്പോള്‍ പേസര്‍ ഇസി വോംഗിന്റെ പ്രകടനമാണ്. ഹാട്രിക് ഉള്‍പ്പെടെ മൂന്ന് നാല് വിക്കറ്റാണ് മുംബൈക്കായി വീഴ്ത്തിയത്. വനിതാ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കായിരുന്നു ഇസിയുടേത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് ഇസി നാല് പേരെ പുറത്താക്കിയത്. രണ്ടാം സ്‌പെല്ലിലായിരുന്നു ഇസിയുടെ ഹാട്രിക്ക് നേട്ടം.
തന്റെ രണ്ടാം ഓവറില്‍ തന്നെ യുപി ക്യാപ്റ്റന്‍ അലീസ ഹീലിയെ (11) ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിക്കാന്‍ ഇസിക്കായിരുന്നു. പിന്നീട് പതിമൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ യുപി ടോപ് സ്‌കോറര്‍ കിരണ്‍ നവ്ഗിര്‍നെ (43) നതാലി സ്‌കിവറുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തുകളില്‍ സിമ്രാന്‍ ഷെയ്ഖ് (0), സോഫി എക്ലെസ്റ്റോണ്‍ (0) എന്നിവരേയും പുറത്താക്കി ഇസി ഹാട്രിക്ക് ആഘോഷിച്ചു. വീഡിയോ കാണാം...
ഇസിയുടേയും നതാലി സ്‌കിവറുടെ (38 പന്തില്‍ പുറത്താവാതെ 72) ഇന്നിംഗ്‌സിന്റെയും കരുത്തില്‍ 72 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുപി 17.4 ഓവറില്‍ എല്ലാവരും പുറത്തായി. ഞായറാഴ്ച്ച വൈകിട്ട് 7.30ന് മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സാണ് മുംബൈയുടെ എതിരാളി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് യുപിക്ക് ലഭിച്ചിരുന്നത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ശ്വേത സെഹ്രാവത് (1), അലീസ ഹീലി (11), തഹ്ലിയ മഗ്രാത് (7) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ യുപി മൂന്നിന് 21 എന്ന നിലയിലായി. ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ യുപിക്ക് സാധിച്ചില്ല. മൂന്നാമതായി ക്രീസിലെത്തിയ കിരണ്‍ നവ്ഗിറെ മാത്രമാണ് (43) യുപി നിരയില്‍ പിടിച്ചുനിന്നത്. ഗ്രേസ് ഹാരിസ് (14), ദീപ്തി ശര്‍മ (16), സിമ്രാന്‍ ഷെയ്ഖ് (0), സോഫി എക്ലെസ്റ്റോണ്‍ (0), അഞ്ജലി ശര്‍വാണി (5), രാജേശ്വരി ഗെയ്കവാദ് (5) എന്നിവരെല്ലാം പെട്ടന്ന് മടങ്ങി. കിരണ്‍, സോഫി, സിമ്രാന്‍ എന്നിവരെ പുറത്താക്കിയ വോംഗ് പ്രഥമ വനിതാ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കും പൂര്‍ത്തിയാക്കി. സൈഖ ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് സ്‌കിവറുടെ പ്രകടനമാണ് തുണയായത്. അമേലിയ കേര്‍ (29) നിര്‍ണായക പ്രകടനം പുറത്തെടുത്തു.