ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോഴത്തെ മികച്ച ഫീല്‍ഡര്‍ ആരെന്ന് ചോദിച്ചാല്‍ അതിന് രവീന്ദ്ര ജഡേജയെന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയില്ലെങ്കില്‍ പോലും പലപ്പോഴും ജഡേജയുടെ ഫീല്‍ഡിങ് ഇന്ത്യക്ക് തുണയാവുറുണ്ട്.

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോഴത്തെ മികച്ച ഫീല്‍ഡര്‍ ആരെന്ന് ചോദിച്ചാല്‍ അതിന് രവീന്ദ്ര ജഡേജയെന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയില്ലെങ്കില്‍ പോലും പലപ്പോഴും ജഡേജയുടെ ഫീല്‍ഡിങ് ഇന്ത്യക്ക് തുണയാവുറുണ്ട്. ഇന്നും വിലപ്പെട്ട ഒരു വിക്കറ്റ് ജഡേജ ഇന്ത്യക്ക് സമ്മാനിച്ചു. അതില്‍ ധോണിയുടെ പങ്കുമുണ്ടായിരുന്നുവെന്ന് മാത്രം. 31 പന്തില്‍ 47 റണ്‍സ് നേടി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന മാക്‌സ്‌വെല്ലിനെയാണ് ജഡേജയും ധോണിയും കൂടെ പുറത്താക്കിയത്. 

42 ഓവറിന്റെ അവസാന പന്ത് മാര്‍ഷ് കവറിലേക്ക് തട്ടിയിട്ടു. എന്നാല്‍ ജഡേജ പന്ത് കൈക്കൊണ്ട് തടഞ്ഞിട്ടു. ഇതിനിടെ മാക്‌സ്‌വെല്ലും മാര്‍ഷും റണ്‍സിനായി ശ്രമിച്ചിരുന്നു. ജഡേജ പന്ത് സ്‌ട്രൈക്കറുടെ എന്‍ഡിലേക്ക് എറിഞ്ഞു. ത്രോയുടെ ലക്ഷ്യം അല്‍പം മാറിയെങ്കിലും ധോണിയുടെ ഗ്ലൗസ് ഇന്ത്യക്ക് വിലപ്പെട്ട വിക്കറ്റ് സമ്മാനിച്ചു. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…