ക്രിക്കറ്റില്‍ വ്യത്യസ്തമായ പല പുറത്താവലുകളും കണ്ടിട്ടുണ്ട്. ഹെല്‍മെറ്റ് സ്റ്റംപില്‍ വീണും ഹിറ്റ് വിക്കറ്റും ബാറ്റ്‌സ്മാന്‍ സ്റ്റംപിന് മുകളിലൂടെ വീഴുന്നതുമെല്ലാം കാണാറുണ്ട്. എന്നാന്‍ ഓസ്‌ട്രേലിയന്‍ താരം ജയിംസ് പാറ്റിന്‍സണ്‍ പുറത്തായത് രസകരമായ മറ്റൊരു രീതിയിലാണ്.

സിഡ്‌നി: ക്രിക്കറ്റില്‍ വ്യത്യസ്തമായ പല പുറത്താവലുകളും കണ്ടിട്ടുണ്ട്. ഹെല്‍മെറ്റ് സ്റ്റംപില്‍ വീണും ഹിറ്റ് വിക്കറ്റും ബാറ്റ്‌സ്മാന്‍ സ്റ്റംപിന് മുകളിലൂടെ വീഴുന്നതുമെല്ലാം കാണാറുണ്ട്. എന്നാന്‍ ഓസ്‌ട്രേലിയന്‍ താരം ജയിംസ് പാറ്റിന്‍സണ്‍ പുറത്തായത് രസകരമായ മറ്റൊരു രീതിയിലാണ്. ഷെഫീല്‍ഡ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് അപൂര്‍വമായ ഈ പുറത്താവല്‍. 

ന്യൂസൗത്ത് വെയ്ല്‍സിനെതിരായ മത്സരത്തില്‍ എട്ടാമനായിട്ടാണ് പാറ്റിന്‍സണ്‍ ക്രീസിലെത്തിയത്. എതിര്‍ ബൗളറുടെ പന്ത് പാറ്റിന്‍സണ്‍ പ്രതിരോധിച്ചെങ്കിലും പന്ത് ക്രീസില്‍ തന്നെ വീണു. പന്ത് സ്റ്റംപിലേക്ക് വീഴുമെന്ന തോന്നലുണ്ടായപ്പോള്‍ പാറ്റിന്‍സണ്‍ ബാറ്റ്‌ക്കൊണ്ട് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ബാറ്റില്‍ തട്ടിയ പന്ത് സ്റ്റംപിലേക്ക് വീണു. പാറ്റിന്‍സണ് ക്രീസ് വിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വീഡിയോ കാണാം...

View post on Instagram