അവസാനമായി ഇംഗ്ലണ്ട് പര്യടനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. വിന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇതിനിടെയാണ് പുറം വേദന അനുഭവപ്പെടുകയും ഏഷ്യാ കപ്പ് നഷ്ടമാവുമെന്ന വാര്‍ത്തകളും പുറത്തുവന്നത്.
ബംഗളൂരു: പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. ദീര്‍ഘകാലമായി താരത്തിനെ അലട്ടിയിരുന്ന പുറംവേദനാണ് പുറത്തേക്കുള്ള വഴി തെളിയിച്ചത്. നിലവില്‍ ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് താരം.
സെഞ്ചുറിക്കരികിലെത്തിയപ്പോള്‍ വിറച്ചോ? എല്‍ബിഡബ്ല്യൂ അതിജീവിച്ചതിനെ കുറിച്ച് ശുഭ്മാന്‍ ഗില്‍
ഇതിനിടെ തന്റെ പരിശീലനത്തില്‍ എത്രത്തോളം പുരോഗതിയുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ബുമ്ര പങ്കുവച്ചു. അക്കാദമിയില്‍ പരിശീലനം നടത്തുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. 'ഒരു ഹര്‍ഡിലും വലുതല്ല...' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം..
അവസാനമായി ഇംഗ്ലണ്ട് പര്യടനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. വിന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇതിനിടെയാണ് പുറം വേദന അനുഭവപ്പെടുകയും ഏഷ്യാ കപ്പ് നഷ്ടമാവുമെന്ന വാര്‍ത്തകളും പുറത്തുവന്നത്. പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് വരികയായിരുന്നു.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയിലേക്ക് പൂര്‍ണ ഫിറ്റ്‌നെസോടെ തിരിച്ചെത്തുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പരമ്പര നടക്കുന്നത്. ഇതിന് ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുക.
അതേസമയം മറ്റൊരു ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേലും എന്‍സിഎയിലുണ്ട്. താരത്തിനും ഏഷ്യാകപ്പ് നഷ്ടമായിരുന്നു. വിന്‍ഡീസ് പര്യടനത്തിനിടെയാണ് ഹര്‍ഷലിന് പരിക്കേല്‍ക്കുന്നത്. പിന്നാല സിംബാബ്‌വെ പര്യടനത്തില്‍ നിന്നൊഴിവാക്കിയിരുന്നു.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
