അതേസമയം, ലോര്‍ഡ്‌സില്‍ മികച്ച നിലയിലാണ് ഓസ്‌ട്രേലിയ. ആദ്യദിനം സ്റ്റംപെടുത്തപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുക്കാന്‍ ഓസീസിനായി. സ്റ്റീവന്‍ സ്മിത്ത് (85), ഹെഡ് (77), ഡേവിഡ് വാര്‍ണര്‍ (66) എന്നിവരാണ് തിളങ്ങിയത്.
ലണ്ടന്‍: ആഷസ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജോ റൂട്ടിനായിരുന്നു. ഒരോവറില്‍ തന്നെ ട്രാവിസ് ഹെഡ് (77), കാമറൂണ്‍ ഗ്രീന്‍ (0) എന്നിവരെ റൂട്ട് പുറത്താക്കി. ഇതോടെ ആഷസ് പരമ്പരയില്‍ 2000ല്‍ കൂടുതല്‍ റണ്‍സും 20 വിക്കറ്റുമുള്ള മൂന്നാമത്തെ മാത്രം താരമായി റൂട്ട്. 2180 റണ്‍സാണ് റൂട്ടിന്റെ അക്കൗണ്ടില്‍. 20 വിക്കറ്റുമുണ്ട്.
ഇതില്‍ ഹെഡ് പുറത്തായത് സ്റ്റംപിങ്ങിലൂടെയായിരുന്നു. റൂട്ടിനെ ക്രീസ് വിട്ട് സിക്‌സടിക്കാനുള്ള ശ്രമത്തില്‍ ഹെഡിന് പിഴച്ചു. നന്നായി ടേണ്‍ ചെയ്ത പന്ത് കയ്യിലൊതുക്കി ബെയര്‍സ്റ്റോ ബെയ്ല്‍സ് ഇളക്കി. വീഡിയോ കാണാം...
അതേസമയം, ലോര്‍ഡ്‌സില്‍ മികച്ച നിലയിലാണ് ഓസ്‌ട്രേലിയ. ആദ്യദിനം സ്റ്റംപെടുത്തപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുക്കാന്‍ ഓസീസിനായി. സ്റ്റീവന്‍ സ്മിത്ത് (85), ഹെഡ് (77), ഡേവിഡ് വാര്‍ണര്‍ (66) എന്നിവരാണ് തിളങ്ങിയത്. സ്മിത്ത് ഇപ്പോഴും ക്രീസിലുണ്ട്. ഉസ്മാന്‍ ഖവാജ (17), മര്‍നസ് ലബുഷെയ്ന്‍ (47), കാമറൂണ്‍ ഗ്രീന്‍ (0) എന്നിവരാണ് പുറത്തായത്. സ്മിത്തിന് കൂട്ടായി അലക്‌സ് ക്യാരിയും (11) പുറത്താവാതെ നില്‍ക്കുന്നു.
ടെസ്റ്റ് കരിയറില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സ്മിത്തിനായി. 9000 റണ്‍സ് ക്ലബിലെത്തുന്ന നാലാം ഓസീസ് ബാറ്റര്‍ മാത്രമാണ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിംഗ്സുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ ഒന്‍പതിനായിരം റണ്‍സ് ക്ലബിലെത്തിയ രണ്ടാമത്തെ താരം എന്ന നേട്ടവും സ്റ്റീവ് സ്മിത്ത് പേരിലാക്കി. സ്മിത്ത് 174-ാം ഇന്നിംഗ്സിലാണ് നാഴികക്കല്ല് പൂര്‍ത്തിയാക്കിയത് എങ്കില്‍ 172 ഇന്നിംഗ്സുകളില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര മാത്രമാണ് മുന്നിലുള്ളത്.
176 ഇന്നിംഗ്സുകളില്‍ ഒന്‍പതിനായിരം ക്ലബിലെത്തിയ ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, 177 ഇന്നിംഗ്സുകള്‍ വീതം വേണ്ടിവന്ന വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ് എന്നിവരെ സ്മിത്ത് പിന്നിലാക്കി.
