ലണ്ടന്‍: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീട്ടില്‍ തന്നെ ഇരിപ്പരാണ് കായികതാരങ്ങള്‍. ചിലര്‍ സ്വയം ഐസലേഷനില്‍ പ്രവേശിച്ചു. വിരസമായ കൊറോണക്കാലം ആനന്ദകരമാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പങ്കുവച്ചാണ് അവര്‍ ഈസമയം ആസ്വദിക്കുന്നത്. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്ന് പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായി. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവച്ചത്. 

പാഡ് കെട്ടി, ഹെല്‍മറ്റ് വച്ച് ക്രീസിലേക്ക് ഇറങ്ങുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. പെട്ടന്ന് കൊവിഡ് 19നെ സൂചിപ്പിക്കുന്ന വിധത്തില്‍ അപായശബ്ദം കേള്‍ക്കും. വന്നതിനേക്കാള്‍ വേഗത്തില്‍ താരം തിരിച്ചുപോവും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മാര്‍കസ് റാഷ്‌ഫോര്‍ഡ്, വിന്‍ഡീസ് ക്രിക്കറ്റ് താരങ്ങളായ ഫാബിയന്‍ അലന്‍, ഷായ് ഹോപ്പ് എന്നിവരെല്ലാം വീഡിയോയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. വൈറല്‍ വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 

#hometeam #lockdown

A post shared by Jofra Archer 🇧🇧🇬🇧 (@jofraarcher) on Mar 24, 2020 at 10:27am PDT