നേരിട്ട രണ്ടാം പന്തില്‍ തന്നെ റണ്ണൗട്ടാവുകയായിരുന്നു താരം. അതും റണ്‍സൊന്നുമെടുക്കാതെ തന്നെ. 12 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ ആദ്യമായിട്ടാണ് വില്യംസണ്‍ റണ്ണൗട്ടാവുന്നത്.
വെല്ലിംഗ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍ച്ച നേരിടുകയാണ് ന്യൂസിലന്‍ഡ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 383നെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 159 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. പ്രമുഖരെല്ലാം മടങ്ങിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സിലാണ് (69) കിവീസിന്റെ പ്രതീക്ഷ. ഓസീസ് നിരയില്‍ നതാന്‍ ലിയോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മികച്ച ഫോമിലുള്ള കിവീസ് താരം കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് നഷ്ടമായതാണ് തകര്‍ച്ചയ്ക്ക് കാരണമായതും.
നേരിട്ട രണ്ടാം പന്തില്‍ തന്നെ റണ്ണൗട്ടാവുകയായിരുന്നു താരം. അതും റണ്‍സൊന്നുമെടുക്കാതെ തന്നെ. 12 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ ആദ്യമായിട്ടാണ് വില്യംസണ്‍ റണ്ണൗട്ടാവുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് വില്യംസണ്‍ മിഡ് ഓഫിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ വിക്കറ്റിനിടയിലെ ഓട്ടത്തില്‍ വില്‍ യംഗുമായി കൂട്ടിയിടിക്കുകയായിരുന്നു വില്യംസണ്‍. മര്‍നസ് ലബുഷെയ്‌നിന്റെ ത്രോ സ്റ്റംപില്‍ കൊണ്ടതോടെ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന് മടങ്ങേണ്ടി വന്നു. മിച്ചല്‍ സ്റ്റാര്‍ക്കും ഇരുവര്‍ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വീഡിയോ കാണാം...
കടുത്ത തകര്‍ച്ചയാണ് ന്യൂസിലന്‍ഡ് നേരിട്ടത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 29 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. ടോം ലാഥം (5), വില്‍ യംഗ് (9), രചിന്‍ രവീന്ദ്ര (0) ഡാരില്‍ മിച്ചല്‍ (11) എന്നിവരെല്ലാം നിരാശപ്പെടുത്തി. തുടര്‍ന്ന് ടോം ബ്ലണ്ടല്‍ (33) - ഫിലിപ്‌സ് സഖ്യം കൂട്ടിചേര്‍ത്ത 84 റണ്‍സാണ് കിവീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ബ്ലണ്ടലിന് ശേഷം ക്രീസിലെത്തിയ സ്‌കോട്ട് കുഗ്ഗലെജിന്‍ (0) റണ്‍സൊന്നുമെടുക്കാതെ പുറത്താതി. ഫിലിപ്‌സിന് കൂട്ടായി മാറ്റ് ഹെന്റി (27) ക്രീസിലുണ്ട്.
നേരത്തെ, കാമറൂണ്‍ ഗ്രീനിന്റെ (174) സെഞ്ചുറിയാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മിച്ചല്‍ മാര്‍ഷ് (40) മികച്ച പ്രകടനം പുറത്തെടുത്തു. കിവീസിന് വേണ്ടി ഹെന്റി അഞ്ച് വിക്കറ്റെടുത്തു.

