രണ്ടാഴ്ച്ചയോളം വീട്ടിലിക്കുകയാണെങ്കില്‍ കിട്ടിയ അവധി ആസ്വദിക്കുകയാണ് താരം. തന്റെ വളര്‍ത്തുനായ സാന്‍ഡിക്കൊപ്പമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വെല്ലിങ്ടണ്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐസൊലേഷനില്‍ കഴിയുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഓസ്‌ട്രേലിയന്‍ പര്യടനം റദ്ദാക്കി നാട്ടിലെത്തിയ വില്യംസണ്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ നിര്‍ദേശപ്രകാരം ഐസൊലേഷനില്‍ പ്രവേശിക്കുകയായിരുന്നു. രണ്ടാഴ്ച്ചയോളം വീട്ടിലിക്കുകയാണെങ്കില്‍ കിട്ടിയ അവധി ആസ്വദിക്കുകയാണ് താരം. തന്റെ വളര്‍ത്തുനായ സാന്‍ഡിക്കൊപ്പമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവച്ചത്. സാന്‍ഡിയെ സ്ലിപ്പില്‍ ഫീല്‍ഡ് നിര്‍ത്തിയിട്ടുണ്ട്. ബാറ്റ് ചെയ്യുന്ന വില്യംസണ്‍ പന്ത് സ്ലിപ്പിലേക്ക് തട്ടിയിടുന്നു. എന്നാല്‍ സാന്‍ഡി അതിമനോഹരമായി ക്യാച്ചെടുത്തു. രസകരമായ വീഡിയോ കാണാം... 

View post on Instagram

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, വില്യംസണിന്റെ സഹതാരം ജിമ്മി നീഷാം, ഇംഗ്ലണ്ട് പേസര്‍ ക്രിസ് ജോര്‍ദാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസൊ റബാദ എന്നിവരെല്ലാം വീഡിയോയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്.