ചെന്നൈയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഫൈനലിനെത്തിയപ്പോഴും ഗ്യാലറിയില്‍ കാവ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഇത്തവണ തുടക്കം മുതല്‍ ശോകാവസ്ഥയിലൂടെയാണ് കാവ്യ കടന്നുപോയത്.

ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ താരങ്ങള്‍ക്കൊപ്പം ക്യാമറ കണ്ണുകളില്‍ നിറഞ്ഞു നിന്നത് ഉടമകള്‍ കൂടിയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീട നേട്ടം ആഘോഷമാക്കിയപ്പോള്‍ ഹൈദരാബാദ് ഉടമ കാവ്യമാരന്‍ കണ്ണീരണിഞ്ഞാണ് ചെപ്പോക്കില്‍ നിന്ന് മടങ്ങിയത്. ഹൈദരാബാദിന്റെ വിജയങ്ങള്‍ക്കൊപ്പം തുള്ളിച്ചാടുന്ന കാവ്യയെയും തോല്‍വിയില്‍ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയെയും ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെന്നൈയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഫൈനലിനെത്തിയപ്പോഴും ഗ്യാലറിയില്‍ കാവ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഇത്തവണ തുടക്കം മുതല്‍ ശോകാവസ്ഥയിലൂടെയാണ് കാവ്യ കടന്നുപോയത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും രാഹുല്‍ ത്രിപാഠിയും തുടക്കത്തില്‍ മടങ്ങിയതോടെ കാവ്യയുടെ മുഖവും കനപ്പെട്ടു. പിന്നീട് 113 റണ്‍സിന് ഹൈദരാബാദ് പുറത്തായപ്പോഴേക്കും കാവ്യ തോല്‍വി ഉറപ്പിച്ചിരുന്നു. ഒടുവില്‍ 11-ാം ഓവറില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയപ്പോള്‍ കാവ്യക്ക് കണ്ണീര്‍ ഒളിപ്പിക്കാനായില്ല. പൊട്ടിക്കരഞ്ഞ കാവ്യ ക്യാമറമയുടെ മുന്നിലെത്തുമ്പോഴെല്ലും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിച്ചു. വീഡിയോ കാണാം... 

Scroll to load tweet…
Scroll to load tweet…

അതേസയം, ഷാരൂഖ് സ്വന്തം താരങ്ങളെ കെട്ടിപ്പിടിച്ചും എടുത്തുയര്‍ത്തിയും കിരീടനേട്ടം ആഘോഷമാക്കി. കൊല്‍ക്കത്ത കളിക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്തി താരങ്ങള്‍ക്ക് പ്രചോദനമേകുന്ന ഷാറൂഖ് ഖാന് പകരം നല്‍കുന്ന സമ്മാനം കൂടിയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഐപിഎല്‍ കിരീടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രാജ്യത്തുടനീളം ആരാധകരെ സൃഷ്ടിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.

Scroll to load tweet…
Scroll to load tweet…

സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നായിരുന്നു. മികച്ച താരം മാത്രമല്ല ഈ സീസണിലെ ഫാന്റസി പ്ലെയറും നരെയ്ന്‍ തന്നെ. പൊതുവെ സ്പിന്നറായിട്ടാണ് നരെയ്ന്‍ അറിയപ്പെടുന്നത്. 15 മത്സരങ്ങളില്‍ 17 വിക്കറ്റെടുക്കാന്‍ നരെയ്‌നായി. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തുണ്ട് നരെയ്ന്‍. 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 21.64 ശരാശരിയാണ് നേട്ടം.

താരമായി നരെയ്ന്‍! എമേര്‍ജിംഗ് പ്ലയറായി നിതീഷ്; കൊല്‍ക്കത്തയ്ക്കും ഹൈദരബാദിനും ലഭിച്ച സമ്മാനത്തുക അറിയാം

റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തുണ്ട് നരെയ്ന്‍. 15 മത്സരങ്ങളില്‍ നേടിയത് 488 റണ്‍സ്. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറി ഒരു സെഞ്ചുറിയും നരെയ്ന്‍ സ്വന്തമാക്കി.